മൗനം വെടിഞ്ഞ് ജോസ് ബട്‌ലര്‍; അശ്വിന്റെ മങ്കാദിങ് വിക്കറ്റിനെ കുറിച്ച് സംസാരിക്കുന്നു
ഐപിഎല്ലിനെ പിടിച്ചുകുലുക്കിയ മങ്കാദിങ് വിവാദം കഴിഞ്ഞിട്ട് 10 ദിവസങ്ങളാകുന്നു. മാര്‍ച്ച് അഞ്ചിന് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കുകയായിരുന്നു.
ജയ്പൂര്‍: ഐപിഎല്ലിനെ പിടിച്ചുകുലുക്കിയ മങ്കാദിങ് വിവാദം കഴിഞ്ഞിട്ട് 10 ദിവസങ്ങളാകുന്നു. മാര്‍ച്ച് അഞ്ചിന് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. മത്സരത്തില്‍ പഞ്ചാബ് വിജയിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട രാജസ്ഥാന്റെ ഇംഗ്ലീഷ് താരം ബട്‌ലര്‍ ഇതുവരെ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ആദ്യമായി വിവാദ ഔട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ബട്‌ലര്‍.
ആ സമയത്ത് ഞാന്‍ ശരിക്കും നിരാശനായിരുന്നു. അശ്വിന്റെ ശൈലി ഒരിക്കലും എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ആ സംഭവത്തിന് ശേഷം ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവായി. ഇതിനിടെ രണ്ട് മത്സരത്തില്‍ നിറം മങ്ങുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മത്സരത്തോടെ കുറച്ച് റണ്‍ നേടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ബട്‌ലര്‍ പറഞ്ഞു.
എന്നാല്‍ ഇത്തരം വിക്കറ്റുകള്‍ ക്രിക്കറ്റ് നിയമങ്ങള്‍ക്കുള്ളില്‍ വരണോ, വേണ്ടയോ എന്നുള്ളതിനെ കുറിച്ച് ബട്‌ലര്‍ ഒന്നും വ്യക്തമാക്കിയില്ല. അന്ന് നടന്ന മത്സരത്തില്‍ ബട്‌ലറുടെ വിക്കറ്റോടെ രാജസ്ഥാന്‍ തകരുകയായിരുന്നു. പിന്നാലെ 14 റണ്‍സിന് തോല്‍വിയും ഏറ്റുവാങ്ങി.