ഐ പി എല്ലില്‍ ചില മത്സരങ്ങള്‍ കളിക്കില്ല; സൂചനയുമായി കോലി

ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് വിശ്രമം എടുക്കാനുള്ള സാധ്യതകളെ കുറിച്ച് കോലി തന്നെയാണ് സൂചന നല്‍കിയത്. 

ipl 2019 Virat Kohli may skip matches in IPL

ചെന്നൈ: ഐ പി എല്ലിനിടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ചില മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യത തെളിയുന്നു. ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് വിശ്രമം എടുക്കാനുള്ള സാധ്യതകളെ കുറിച്ച് കോലി തന്നെയാണ് സൂചന നല്‍കിയത്. 

ഐ പി എല്ലില്‍ വിശ്രമം എടുക്കുമോ എന്ന ചോദ്യത്തിന് കോലിയുടെ മറുപടി ഇങ്ങനെ. 'എന്തുകൊണ്ട് വിശ്രമം ആയിക്കൂടാ. അതൊരു വലിയ സാധ്യതയാണ്. പരിക്ക് പറ്റാതെ സൂക്ഷിക്കുക വ്യക്തിപരമായ കടമയാണ്. ഫിസിയോ കളിക്കരുത് എന്ന് പറഞ്ഞാല്‍ താരങ്ങള്‍ ആ ആവശ്യത്തെ ബഹുമാനിക്കേണ്ടതുണ്ട്. ഐ പി എല്ലിനിടെ താരങ്ങള്‍ എങ്ങനെ വിശ്രമം എടുക്കുമെന്ന് അറിയില്ല. എന്നാല്‍ ബാലന്‍സ് സൂക്ഷിക്കാന്‍ എല്ലാം പ്രൊഫഷണലുകള്‍ക്കും അറിയാമെന്നും' കോലി വ്യക്തമാക്കി. 

ഐ പി എല്ലില്‍ ഇന്ന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേരിടും. ധോണി- കോലി നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാണിത്. ഐ പി എല്‍ നടക്കുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വര്‍ക്ക് ലോഡ് ലോകകപ്പിന് ഭീഷണിയുയര്‍ത്തുന്നുണ്ട്. ലോകകപ്പിന് മുന്‍പുള്ള പരിക്കിന്‍റെ ഭീഷണിയാണ് മറ്റൊന്ന്. ഇത് ഒഴിവാക്കാനാണ് കോലി ഐ പി എല്ലിലെ ചില മത്സരങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios