റസല്‍ വെടിക്കെട്ടിന്‍റെ ഷോക്ക് മാറാതെ ക്രിക്കറ്റ് ലോകം; പ്രതികരണങ്ങളിങ്ങനെ
മുന്‍ താരങ്ങളുള്‍പ്പെടെ റസലിന്‍റെ ബാറ്റിംഗില്‍ ആവേശപുളകിതരായി. ഹൈദരാബാദ്- കൊല്‍ക്കത്ത മത്സരത്തിന് പിന്നാലെ ട്വിറ്ററിലെ ക്രിക്കറ്റ് ചര്‍ച്ചയാവുകയായിരുന്നു ആന്ദ്രേ റസല്‍.
കൊല്‍ക്കത്ത: വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസല്‍ ഒരിക്കല്‍ കൂടി ഐപിഎല്ലില്‍ വീരനായി. 19 പന്തില്‍ 49 റണ്‍സുമായി റസല്‍ കളം നിറഞ്ഞപ്പോള്‍ സണ്‍റൈസേഴ്‌സിനെതിരെ കൈവിട്ട മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയുന്ന ഭുവനേശ്വര്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ബൗളര്‍മാരാണ് റസലിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞത്.
ടി20 ക്രിക്കറ്റിന്‍റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തിലെ 'റസല്‍'മാനിയയെ പ്രശംസ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. മുന്‍ താരങ്ങളുള്‍പ്പെടെ റസലിന്‍റെ ബാറ്റിംഗില്‍ ആവേശപുളകിതരായി. ഹൈദരാബാദ്- കൊല്‍ക്കത്ത മത്സരത്തിന് പിന്നാലെ ട്വിറ്ററിലെ ക്രിക്കറ്റ് ചര്‍ച്ചയാവുകയായിരുന്നു ആന്ദ്രേ റസല്‍.
Showing his muscles 💪 @Russell12A What a knock @IPL #SRHvKKR well done @RealShubmanGill
— Harbhajan Turbanator (@harbhajan_singh) March 24, 2019
Andre Russell take a bow 👏👏👏 stand and deliver what a beast. #KKRvSRH
— Huzaifah (@ItzHuzy) March 24, 2019
Andre Russell Is not human, he is super humannnn#KKRvSRH #VivoIPL
— Rasid Sarwar SRKian 🇮🇳 (@rasid_sarwar) March 24, 2019
IPL IS ANDRE RUSSELL'S PLAY GROUND
— Christopher CG gayle (@ChrisgayleCg) March 24, 2019
Andre Russell to DK#KKRvSRH pic.twitter.com/UqJJhXQeTp
— Team Lame Makhani Arun Lal (@dhaikilokatweet) March 24, 2019
#AndreRussell is the new Universe Boss. Sheer power display @KKRiders #SRHvsKKR #IPL2019
— Shakil 🇮🇳 (@mshaks01) March 24, 2019
Andre Russell gives the world cricketing lessons on how one should chase down a tough total. And Shubman Gill showing his class and nerves in the very last over. What an incredible game! #IPL #IPL2019 #KKRvSRH
— Aadil Bandukwala (@aadil) March 24, 2019
Extraordinary turnaround at the Eden through Andre Russell’s blazing bat. Gill finishing match with two soaring sixes was icing on the cake for KKR.
— Cricketwallah (@cricketwallah) March 24, 2019
His Instagram profile reads - Am a big deal - NO, @Russell12A - You’re the biggest bloody deal .. The @IPL is here ... #KKRvSRH
— Jatin Sapru (@jatinsapru) March 24, 2019
192.1 - Andre Russell (@KKRiders) has a batting strike rate of 192.1 in the #IPL since the start of last season; the highest rate of any batsman to face 100+ balls in that time. Heroics. #IPL2019 pic.twitter.com/HmDHDFjhOW
— OptaJim (@OptaJim) March 24, 2019
സ്വന്തം മൈതാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 182 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ നാല് വിക്കറ്റിന് മറികടന്നു. റസല്‍ 19 പന്തില്‍ 49 റണ്‍സും ശുഭ്‌മാന്‍ ഗില്‍ 10 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. 18-ാം ഓവറില്‍ റാണയെ 19 റണ്‍സ്. തൊട്ടടുത്ത ഭുവിയുടെ ഓവറില്‍ 21 റണ്‍സ് എന്നിങ്ങനെയായിരുന്നു ഇരുവരുടെയും വെടിക്കെട്ട്. ഷാക്കിബിന്‍റെ അവസാന ഓവറില്‍ രണ്ട് സിക്‌സ് പറത്തി ഗില്‍ കൊല്‍ക്കത്തയെ ജയിപ്പിച്ചു. നിതീഷ് റാണയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയും(68) നിര്‍ണായകമായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് വാര്‍ണറുടെ അര്‍ദ്ധ സെഞ്ചുറിയില്‍(53 പന്തില്‍ 85) നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 181 റണ്‍സെടുത്തു. 'പന്ത് ചുരണ്ടല്‍' വിവാദത്തിലെ വിലക്കിന് ശേഷം ഐപിഎല്ലില്‍ ശക്തമായി തിരിച്ചെത്തുകയായിരുന്നു വാര്‍ണര്‍. ബെയര്‍സ്റ്റോ(39) റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വിജയ് ശങ്കര്‍ 24 പന്തില്‍ 40 റണ്‍സെടുത്തു. ബൗളിംഗിലും തിളങ്ങിയ റസല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.