ബംഗലൂരുവിനെതിരെ ചരിത്ര നേട്ടം കുറിച്ച് റെയ്നയും ഹര്‍ഭജനും

ഐപിഎല്‍ ചരിത്രത്തില്‍ 2000, 3000, റണ്‍സ് തികച്ച ആദ്യ ബാറ്റ്സ്മാനുമാണ് റെയ്ന. ബംഗലൂരു നായകന്‍ വിരാട് കോലിയാണ് റണ്‍നേട്ടത്തില്‍ റെയ്നയ്ക്ക് പിന്നിലുള്ളത്.

IPL 2019 Sureash Raina and Harbhajan Singh creates record

ചെന്നൈ: ചരിത്ര നേട്ടവുമായി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ ഹര്‍ഭജന്‍ സിംഗും സുരേഷ് റെയ്നയും . വിരാട് കോലിയുടെ ബംഗലൂരുവിനെതിരെ 15 റണ്‍സിലെത്തിയപ്പോള്‍ ഐപിഎല്‍ ചരിത്രത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് സുരേഷ് റെയ്ന സ്വന്തമാക്കി.

ഐപിഎല്‍ ചരിത്രത്തില്‍ 2000, 3000, റണ്‍സ് തികച്ച ആദ്യ ബാറ്റ്സ്മാനുമാണ് റെയ്ന. ബംഗലൂരു നായകന്‍ വിരാട് കോലിയാണ് റണ്‍നേട്ടത്തില്‍ റെയ്നയ്ക്ക് പിന്നിലുള്ളത്. ബംഗലൂരുവിനെതിരെ 21 പന്തില്‍ 19 റണ്‍സെടുത്ത റെയ്ന മോയിന്‍ അലിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ഹര്‍ഭജന്‍ സിംഗാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ചെന്നൈയുടെ മറ്റൊരു താരം. ബംഗലൂരുവിന്റെ മോയിന്‍ അലിയെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയതോടെ ഹര്‍ഭജന്‍ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റിട്ടേണ്‍ ക്യാച്ച് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ ബൗളറായി.

10 പേരെ പുറത്താക്കിയ ഡ്വയിന്‍ ബ്രാവോയ്ക്ക് ഒപ്പമായിരുന്നു ഹര്‍ഭജന്‍ ഇതുവരെ. അലിയെ വീഴ്ത്തിയതോടെ 11 പുറത്താക്കലുകളുമായി ഹര്‍ഭജന്‍ തലപ്പത്തെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios