ഫൈനലില്‍ ചെന്നൈയെ എങ്ങനെ തോല്‍പ്പിക്കാം; വൈറലായി ആരാധകന്റെ കുറിപ്പ്

രോഹിത്, സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ചാഹര്‍, ബൂമ്ര എന്നിവരായിരിക്കണം ടീമിലെ ഇന്ത്യന്‍ താരങ്ങള്‍. ഹര്‍ദ്ദിക് പാണ്ഡ്യ എട്ടു മുതല്‍ 16വരെയുള്ള ഓവറുകളില്‍ ബൗള്‍ ചെയ്യണം.

Fan shares how to tackle CSK plan

ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് ഉപദേശവുമായി ആരാധകന്റെ കുറിപ്പ്. ഫൈനലില്‍ ചെന്നൈയെ തോല്‍പ്പിക്കാനുള്ള പോയന്റുകള്‍ അക്കമിട്ട് നിരത്തിയാണ് ആരാധകന്‍ കുറിപ്പെഴുതിയിരിക്കുന്നത്. ചെന്നൈയെ കീഴടക്കാനുള്ള ആരാധകന്റെ പ്ലാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

ടോസ് നേടിയാല്‍ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുക്കണമെന്നും ആറ് ബൗളര്‍മാരുമായി കളിക്കാനിറങ്ങണമെന്നും ആരാധകന്‍ മുംബൈയെ ഉപദേശിക്കുന്നു. മുംബൈ ടീമില്‍ മലിംഗയെയും ബൂമ്രയെയും ഹെന്‍ഡ്രിക്സിനെയും ഉള്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു. ഡീകോക്ക്, പൊള്ളാര്‍ഡ്, മലിംഗ, ഹെന്‍ഡ്രിക്സ് എന്നിവരായിരിക്കണം മുംബൈയുടെ വിദേശതാരങ്ങള്‍.

രോഹിത്, സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ചാഹര്‍, ബൂമ്ര എന്നിവരായിരിക്കണം ടീമിലെ ഇന്ത്യന്‍ താരങ്ങള്‍. ഹര്‍ദ്ദിക് പാണ്ഡ്യ എട്ടു മുതല്‍ 16വരെയുള്ള ഓവറുകളില്‍ ബൗള്‍ ചെയ്യണം. മുംബൈ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ മുംബൈ ആക്രമിച്ച് കളിക്കണം. ഹര്‍ഭജന്‍ സിംഗിനെതിരെ റണ്‍സടിച്ചാല്‍ ആറാം ബൗളറെ കണ്ടെത്താന്‍ ചെന്നൈ നിര്‍ബന്ധിതരാവും.

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്-ഡീകോക്ക് കൂട്ടുകെട്ട് മത്സരത്തില്‍ നിര്‍ണായകമാകും. ചെന്നൈ ബാറ്റ് ചെയ്യുമ്പോള്‍ ആദ്യ നാലോവര്‍ നിര്‍ണായകമാവും. നാലോവറിനുള്ളില്‍ വാട്സണും ഡൂപ്ലെസിയും പുറത്തായാല്‍ ചെന്നൈ ചെറിയ സ്കോറിലൊതുങ്ങും. ചെന്നൈയെ മൂന്ന് തവണ തോല്‍പ്പിച്ചത് മുംബൈ ഇന്ത്യന്‍സിന് ഫൈനലില്‍ മുന്‍തൂക്കം നല്‍കുന്നുവെന്നും ആരാധകന്‍ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios