ലോകത്തിലെ ഏറ്റവും മികച്ച ട്വന്‍റി 20 ലീഗ് ഏതെന്ന് വ്യക്തമാക്കി ഡേവിഡ് വാര്‍ണര്‍
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് 2018 ഐപിഎല്‍ സീസണ്‍ നഷ്ടമായിരുന്നു. ഇത്തവണ ഐപിഎല്ലില്‍ തിരിച്ചെത്തിയ വാര്‍ണര്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും കൊണ്ടാണ് മടങ്ങിയത്.
മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് 2018 ഐപിഎല്‍ സീസണ്‍ നഷ്ടമായിരുന്നു. ഇത്തവണ ഐപിഎല്ലില്‍ തിരിച്ചെത്തിയ വാര്‍ണര്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും കൊണ്ടാണ് മടങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 12 മത്സരങ്ങള്‍ ഒരു സെഞ്ചുറിയും എട്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 692 റണ്‍സാണ് വാര്‍ണര്‍ നേടിയത്.
കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ ട്വന്റി20 ലീഗ് കളിക്കുന്നുണ്ട് വാര്‍ണര്‍. എന്നാല്‍ ഐപിഎല്ലിനേക്കാള്‍ മികച്ചൊരു ക്രിക്കറ്റ് ലീഗ് കണ്ടിട്ടില്ലെന്നാണ് വാര്‍ണര്‍ പറയുന്നത്. വാര്‍ണര്‍ തുടര്‍ന്നു.. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് നേടുന്നത് നേട്ടമായി കരുതുന്നു. അവാര്‍ഡിന് വേണ്ടിയല്ല കളിക്കുന്നത് വിജയിക്കുന്നതിന് വേണ്ടിയാണ്.
മികച്ച വിക്കറ്റ് ഒരുക്കിയ ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ക്യൂറേറ്ററോട് കടപ്പെട്ടിരിക്കുന്നു. ഈ ടൂര്‍ണമെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് തന്നെ വലിയനേട്ടം. ലോകത്തിലെ ഏറ്റവും മികച്ച ലീഗും ഐപിഎല്‍ തന്നെ. വാര്‍ണര്‍ പറഞ്ഞു നിര്‍ത്തി.