ഇത് തലയുടെ ചെന്നൈ; കോലിയും സംഘവും കുറച്ച് വിയര്‍ക്കും- കണക്കുകളിലൂടെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് കൊടിയേറാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. എട്ടിന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഒരിക്കലും നല്ല ഓര്‍മകളല്ല ചെന്നൈ നല്‍കുന്നത്.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് കൊടിയേറാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. എട്ടിന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഒരിക്കലും നല്ല ഓര്‍മകളല്ല ചെന്നൈ നല്‍കുന്നത്. 2008ലാണ് ആര്‍സിബി ഇവിടെ വിജയിച്ചത്. ധോണി നയിക്കുന്ന ചെന്നൈക്കെതിരെ അവസാന ആറ് മത്സരത്തിലും വിജയിക്കാന്‍ ആര്‍സിബിക്ക് ആയിട്ടില്ല.
പിച്ച്
ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ചെന്നൈയില്‍ ഒരിക്കിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയേക്കും. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് സ്പിന്നര്‍മാര്‍ വെല്ലുവിളിയാവും.
ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ്
അമ്പാടി റായുഡു- ഷെയ്ന്‍ വാട്‌സണ്‍ എന്നിവരെ ഓപ്പണര്‍മാരാക്കിയാവും ചെന്നൈ ഇറങ്ങുക. സുരേഷ് റെയ്‌ന മൂന്നാമതും ധോണി നാലാമനായും ക്രീസിലെത്തും. സാം ബില്ലിങ്‌സ്, കേദാര്‍ ജാദവ്, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍ എന്നിവര്‍ പിന്നാലെയെത്തും.
ചെന്നൈ സാധ്യതാ ടീം: അമ്പാട്ടി റായുഡു, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, എം.എസ്. ധോണി, സാം ബില്ലിങ്‌സ്, കേദാര്‍ ജാദവ്, ഡ്വെയ്ന്‍ ബ്രാവോ, രാവിന്ദ്ര ജഡേജ, ദീപക് ചാഹര്‍, ഇമ്രാന്‍ താഹിര്‍, മോഹിത് ശര്‍മ.
ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
മൊയീന്‍ അലി- പാര്‍ത്ഥിവ് പട്ടേല്‍ ജോഡി ഓപ്പണര്‍മാരാവും. മധ്യനിരയില്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്മ്യര്‍, ശിവം ദുബെ എന്നിവരായിരിക്കും പിന്നീടുള്ള സ്ഥാനങ്ങളില്‍. മൊയീന്‍ അലിക്കൊപ്പം വാഷിങ്ടണ്‍ സുന്ദര്‍ സ്പിന്നറായെത്തും.
ബാംഗ്ലൂര്‍ സാധ്യതാ ടീം: മൊയീന്‍ അലി, പാര്‍ത്ഥിവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്മ്യര്‍, ശിവം ദുബെ,, വാഷിങ്ടണ്‍ സുന്ദര്‍, ടിം സൗത്തി, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്.