മോശം പ്രകടനത്തില്‍ നിരാശനല്ല ഭുവി; ആത്മവിശ്വാസത്തോടെ തിരിച്ചെത്തുമെന്ന് താരം
കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയിച്ചെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസര്‍മാര്‍ അവരുടെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയര്‍ന്നിരുന്നില്ല. ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തില്‍ സന്ദീപ് ശര്‍മയും സിദ്ധാര്‍ത്ഥ് കൗളും അടങ്ങുന്ന ബൗളിങ് നിര വേണ്ടത്ര തിളങ്ങുന്നില്ല.
ഹൈദരാബാദ്: കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയിച്ചെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസര്‍മാര്‍ അവരുടെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയര്‍ന്നിരുന്നില്ല. ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തില്‍ സന്ദീപ് ശര്‍മയും സിദ്ധാര്‍ത്ഥ് കൗളും അടങ്ങുന്ന ബൗളിങ് നിര വേണ്ടത്ര തിളങ്ങുന്നില്ല. എന്നാല്‍ ഈ ഫോമിലില്ലായ്മയില്‍ നിന്ന് തിരികെയെത്താന്‍ കഴിയുമെന്നാണ് ഭുവനേശ്വര്‍ കുമാര്‍ പറുയുന്നത്.
ഭുവി തുടര്‍ന്നു... എന്റെ ബൗളിങ്ങിനെ കുറിച്ചോര്‍ത്ത് ഞാന്‍ വിഷമിക്കുന്നില്ല. പ്രധാന ആയുധമായ യോര്‍ക്കറുകള്‍ എറിയാന്‍ തീര്‍ച്ചയായും സാധിക്കും. ഒരു മത്സരത്തില്‍ വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ സാധിക്കും. താരം പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 55 റണ്‍സാണ് ഭുവി വിട്ടുകൊടുത്ത്. രാജസ്ഥാനെതിരെ കളിക്കുമ്പോള്‍ ഭുവിയുടെ ഒരോവറില്‍ സഞ്ജു സാംസണ്‍ 24 റണ്‍സ് അടിച്ചെടുത്തിരുന്നു.