കടലിൽ വച്ച് കാമുകിയോട് വിവാഹാഭ്യർഥന നടത്തി യുവാവ്; ഒടുവിൽ സംഭവിച്ചത്
ഹവായ് സ്വദേശിയായ ക്രിസ് ഗാർത്ത് ആണ് തന്റെ കാമുകി ലോറൻ ഓയിയോട് സർഫിങ്ങിനിടെ വിവാഹാഭ്യർഥന നടത്തിയത്. ജീവിതത്തിലെ മനോഹരമായ ഒരു നിമിഷം സമ്മാനിക്കാനാണ് ക്രിസ് തികച്ചും വ്യത്യസ്തമായി രീതിയിൽ വിവാഹാഭ്യർഥന നടത്തിയത്.
കാമുകിയോട് പ്രണയം തുറന്ന് പറയാനും വിവാഹാഭ്യർഥന നടത്താനും വളരെ വ്യത്യസ്തമായ വഴികൾ തേടുകയാണ് യുവാക്കൾ. കടലിനടിയിലും ആകാശത്തുവച്ചുമൊക്കെ പ്രണയാഭ്യർഥനകള്‍ നടത്തിയത് നേരത്തെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, സർഫിങ്ങിനിടെ കാമുകിയോട് വിവാഹാഭ്യർഥന നടത്തിയ യുവാവിന് പറ്റിയ അമ്മിളി ഓർത്ത് ചിരിക്കുകയാണ് സോഷ്യൽമീഡിയ ഇപ്പോൾ.
ഹവായ് സ്വദേശിയായ ക്രിസ് ഗാർത്ത് ആണ് തന്റെ കാമുകി ലോറൻ ഓയിയോട് സർഫിങ്ങിനിടെ വിവാഹാഭ്യർഥന നടത്തിയത്. ജീവിതത്തിലെ മനോഹരമായ ഒരു നിമിഷം സമ്മാനിക്കാനാണ് തികച്ചും വ്യത്യസ്തമായി രീതിയിൽ ക്രിസ് വിവാഹാഭ്യർഥന നടത്തിയത്. എന്നാൽ, റൊമാൻസിന് പകരം വിവാഹാഭ്യർഥന അവസാനിച്ചത് കൂട്ടച്ചിരിയിലായിരുന്നു എന്നുമാത്രം.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വൈക്കിയിലെ ക്വീൻസ് ബീച്ചിൽ വച്ചാണ് ക്രിസും ലോറനും കണ്ടുമുട്ടിയത്. അന്ന് പരിചയപ്പെട്ട ഇരുവരും പെട്ടെന്ന് തന്നെ പ്രണയത്തിലായി. വർഷങ്ങൾക്ക് ശേഷം അതേ ബീച്ചിൽ സർഫിങ്ങിന് എത്തിയിരിക്കുകയാണ് ഇരുവരും. സർഫിങ്ങിനിടെ കടലിന് നടുവിൽ വച്ച് ലോറനോട് വിവാഹാഭ്യർഥന നടത്താനായിരുന്നു ക്രിസിന്റെ പദ്ധതി. അതിനായാണ് ലോറനെ ക്രിസ് ബീച്ചിലേക്ക് ക്ഷണിച്ചത്.
അങ്ങനെ ഏറെ നേരത്തെ സർഫിങ്ങ് പരിശീലനത്തിനൊടുവിൽ ലോറയെ അത്‍ഭുതപ്പെടുത്തിക്കൊണ്ട് നടുക്കടലിൽവച്ച് ക്രിസ് ഒരു മോതിരം അവൾക്ക് നേരെ നീട്ടി വിവാഹാഭ്യർഥന നടത്തി. എന്നാൽ, ആഞ്ഞടിച്ച് തിരമാലകളിൽപ്പെട്ട് ലോറനും മോതിരയും കടലിലേക്ക് വീണു. ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തം പകർത്തുന്നതിന് നിരവധി ഫോട്ടോഗ്രാഫർമാരെ ക്രിസ് ചുറ്റിനും തയ്യാറാക്കി നിർത്തിയിരുന്നു.
അവരെല്ലാവരും ക്രിസിന്റെയും ലോറന്റെയും പ്രണയ മുഹൂർത്തം ക്യാമറയിൽ പകർത്തി. എന്നാൽ, ചിരിയോടെയല്ലാതെ ആ പ്രണയമുഹൂർത്തങ്ങൾ കാണാനാകില്ലായിരുന്നു. വിവാഹാഭ്യർഥന നടത്തുന്നതിനിടെ തിരയിൽപ്പെട്ട് ലോറൻ കടലിലേക്ക് വീണതടക്കം കോമഡിയായിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും വിവാഹാഭ്യർഥന അവസാനിച്ചില്ല. ഇനിയാണ് ട്വിസ്റ്റ്.
കടലിൽവച്ചുണ്ടായേക്കാവുന്ന അപകട സാധ്യത മുൻകൂട്ടി കണ്ട ക്രിസ് ഒരു മോതിരം അധികം കരുതിയിരുന്നു. അതുപക്ഷേ, ക്രിസ് കടലിൽ കൊണ്ടുപോയില്ല. സർഫിങ് കഴിഞ്ഞ് കരയിലെത്തിയ ലോറന്റെ മോതിരവിവരലിൽ ക്രിസ് ആ മോതിരം അണിയിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷമായിരുന്നു അതെന്ന് ലോറൻ പറഞ്ഞു.