കെ.ജി വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി, ഒരു കുട്ടി മരിച്ചു; അധ്യാപികയുടെ വധശിക്ഷ നടപ്പാക്കി

കുട്ടികളുടെ ഭക്ഷണത്തില്‍ സോഡിയം നൈട്രൈറ്റ് എന്ന രാസവസ്‍തുവാണ് ഇവര്‍ കലര്‍ത്തിയത്. നാല് വര്‍ഷം മുമ്പായിരുന്നു സംഭവം. ഒരു സഹ അധ്യാപികയോടുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് 2019 മാര്‍ച്ചിലാണ് വാങ് വിഷ വസ്‍തു വാങ്ങിയത്. 

death sentence of a teacher who added poison to the food of KG students killing one and injuring many executed afe

ബീജിങ്: ചൈനയില്‍ കിന്റര്‍ ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ അധ്യാപികയുടെ വധശിക്ഷ നടപ്പാക്കി. സെന്‍ട്രല്‍ ചൈനയിലെ ഒരു കിന്റര്‍ ഗാര്‍ട്ടനില്‍ ജോലി ചെയ്ത അധ്യാപികയുടെ പ്രവൃത്തി കാരണം ഒരു കുട്ടി മരിക്കുകയും മറ്റ് 24 കുട്ടികള്‍ക്ക് വിഷബാധയേറ്റ് ചികിത്സയില്‍ കഴിയുകയും ചെയ്‍തിരുന്നു. വാങ് യുന്‍ എന്ന എന്ന 39 വയസുകാരിയുടെ വധശിക്ഷയാണ് വെള്ളിയാഴ്ച നടപ്പാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

കുട്ടികളുടെ ഭക്ഷണത്തില്‍ സോഡിയം നൈട്രൈറ്റ് എന്ന രാസവസ്‍തുവാണ് ഇവര്‍ കലര്‍ത്തിയത്. നാല് വര്‍ഷം മുമ്പായിരുന്നു സംഭവം. ഒരു സഹ അധ്യാപികയോടുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് 2019 മാര്‍ച്ചിലാണ് വാങ് വിഷ വസ്‍തു വാങ്ങിയത്. അടുത്ത ദിവസം ഇത് കുട്ടികളുടെ ഭക്ഷണത്തില്‍ കലര്‍ത്തി. 2020 ജനുവരിയില്‍ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി ഒരു കുട്ടി മരണപ്പെട്ടു. മറ്റ് രണ്ട് ഡസനോളം കുട്ടികള്‍ ചികിത്സയിലായിരുന്നു.

2020 സെപ്റ്റബറില്‍ ഹെനാന്‍ പ്രവിശ്യയിലുള്ള ജിയോസുവോ സിറ്റി ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരായ അപ്പീലുകള്‍ പിന്നീട് തള്ളിയിരുന്നു. വ്യാഴാഴ്ച പ്രതിയെ ഔദ്യോഗികമായി തിരിച്ചറിയല്‍ പരിശോധന നടത്തി. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചത്.

Read also:  ഹെലിപാഡിൽ യുവാവിന്റെ 'ഡെയർഡെവിൾ സെൽഫി സ്റ്റണ്ട്'; രൂക്ഷ വിമർശനവുമായി നെറ്റിസൺസ്

Latest Videos
Follow Us:
Download App:
  • android
  • ios