മെക്സിക്കന്‍ ഗായകന്‍ ഹൊസെ ഹൊസെയുടെ മരണം സംബന്ധിച്ച് വിവാദം

1970ലെ ​ലാ​റ്റി​ന​മേ​രി​ക്ക​ൻ ഗാ​നോ​ത്സ​വ​ത്തി​ൽ പാ​ടി​യ ‘എ​ൽ ത്രി​സ്തെ’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​നേ​ടി​യ ഹൊ​സെ​യ്ക്ക് എ​ട്ടു ത​വ​ണ ഗ്രാ​മി നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. 

Children of dead Mexican crooner Jose Jose feud over his body

മെ​ക്സി​ക്കോ സി​റ്റി: സെപ്തംബര്‍ 28ന് അന്തരിച്ച വിഖ്യാത മെക്സിക്കന്‍ ഗായകന്‍ ഹൊസെ ഹൊസെയുടെ മരണം സംബന്ധിച്ച് വിവാദം. പാട്ടുകളുടെ രാജകുമാരന്‍ എന്ന് അറിയപ്പെടുന്ന ഹൊസെ 71മത്തെ വയസില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം എ​വി​ടെ​യെ​ന്ന​തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ലാ​ത്ത​താ​ണ് പുതിയ വി​വാ​ദ​ത്തിന് തിരികൊളുത്തുന്നതെന്ന് വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഇ​ള​യ അ​ർ​ധ​സ​ഹോ​ദ​രി സ​റീ​ത്ത​യും അ​മ്മ സാ​റ സാ​ല​സ​റും ചേ​ർ​ന്ന് ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ഹൊ​സെ​യു​ടെ മ​ക്ക​ളാ​യ ജോ​യ​ലും മ​രി​സോ​ളും ആ​രോപിക്കുന്നത്. പ്ര​ണ​യ​, വി​ര​ഹ​ ഗാ​ന​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ഹൊ​സെ ശ​നി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. അ​ർ​ബു​ദ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 

1970ലെ ​ലാ​റ്റി​ന​മേ​രി​ക്ക​ൻ ഗാ​നോ​ത്സ​വ​ത്തി​ൽ പാ​ടി​യ ‘എ​ൽ ത്രി​സ്തെ’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​നേ​ടി​യ ഹൊ​സെ​യ്ക്ക് എ​ട്ടു ത​വ​ണ ഗ്രാ​മി നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് രോ​ഗ​ബാ​ധി​ത​നാ​യ ഹൊ​സെ​യു​ടെ സ്വ​രം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഹൊ​സെ​യു​ടെ മൃ​ത​ദേ​ഹം എ​വി​ടെ​യാ​ണെ​ന്നു അ​റി​യി​ല്ലെ​ന്നും ത​ങ്ങ​ൾ​ക്ക് മൃ​ത​ദേ​ഹം കാ​ണാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും മ​ക​ൻ ജോ​യ​ൽ ട്വി​റ്റ​ർ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. 

പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​തെ യാ​തൊ​ന്നും വി​ശ്വ​സി​ക്കു​ക​യി​ല്ലെ​ന്ന് മ​റ്റൊ​രു മ​ക​ൻ മ​രി​സോ​ളും പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി. മെ​ക്സി​ക്ക​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മാ​ഴ്സെ​ല്ലോ എ​ബ്രാ​ഡി​നോ​ട് സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios