ആ 'വൈറൽ വീഡിയോ' നീക്കം ചെയ്തെന്ന് യൂട്യൂബര്‍ ഇര്‍ഫാന്‍; നടപടി തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നോട്ടീസിന് പിന്നാലെ

നോട്ടീസ് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടന്‍ മറുപടി നല്‍കുമെന്നും ഇര്‍ഫാന്‍ പ്രതികരിച്ചു. 

youtuber irfan says he has taken down the unborn child gender revealing video

ചെന്നൈ: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി അത് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവച്ച വീഡിയോകൾ നീക്കം ചെയ്‌തെന്ന് തമിഴ്‌നാട്ടിലെ യൂട്യൂബറായ ഇര്‍ഫാന്‍. ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച നോട്ടീസിന് പിന്നാലെയാണ് ഇര്‍ഫാന്‍ വീഡിയോ നീക്കം ചെയ്തത്. നോട്ടീസ് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടന്‍ മറുപടി നല്‍കുമെന്നും ഇര്‍ഫാന്‍ പ്രതികരിച്ചു. 

തനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗ പരിശോധന നടത്തി പരസ്യമായി വെളിപ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞദിവസമാണ് ഇര്‍ഫാനെതിരെ തമിഴ്നാട് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചത്. 1994-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണയിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ഇത്തരത്തില്‍ ലിംഗനിര്‍ണയം നിയമപരമായി അനുവദനീയമായ ദുബായിലാണ് ഇര്‍ഫാന്‍ കുട്ടിയുടെ ലിംഗനിര്‍ണയം നടത്തിയത്. 

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിന്റെ നടപടികള്‍ വിവരിച്ച് ഇര്‍ഫാന്‍ യൂട്യൂബ് ചാനലില്‍ രണ്ട് വീഡിയോകളാണ് പോസ്റ്റ് ചെയ്തത്. ഭാര്യ ആലിയ ഇതിനായി എടുത്ത ടെസ്റ്റ് വിവരിക്കുകയും 'ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി' എന്ന പേരിലുമാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്തത്.

ആദ്യ വീഡിയോയില്‍ ഇര്‍ഫാനും ഭാര്യയും ദുബായിലെ ആശുപത്രിലെത്തി മെഡിക്കല്‍ പ്രൊഫഷണലുകളുമായി സംസാരിക്കുന്നതും ആലിയ നടപടിക്രമങ്ങള്‍ക്ക് വിധേയമാകുന്നതും കാണിച്ചിരുന്നു. ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാലാണ് ദുബായില്‍ പരിശോധന നടത്തുന്നതെന്ന്് ഇര്‍ഫാന്‍ വീഡിയോയുടെ തുടക്കത്തില്‍ പറയുന്നുണ്ട്. രണ്ടാമത്തെ വീഡിയോയില്‍ നടിയും 'ബിഗ് ബോസ് തമിഴ് 7' താരവുമായ മായ എസ് കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഇര്‍ഫാനും ഭാര്യയും കുട്ടിയുടെ ജെന്‍ഡര്‍ വെളിപ്പെടുത്തുന്ന പാര്‍ട്ടി നടത്തുന്നതായാണ് കാണിക്കുന്നത്. രണ്ട് വീഡിയോകളും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി.

'സിസേറിയൻ കഴിഞ്ഞ് 6-ാം ദിവസം ഫയൽ നോക്കി തുടങ്ങി, 15-ാം ദിവസം പൊതുപരിപാടിക്കെത്തി'; ആര്യയുടെ മറുപടി 

Latest Videos
Follow Us:
Download App:
  • android
  • ios