Health
റോസ് മേരി വാട്ടർ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുമോ?
മുടികൊഴിച്ചിൽ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ന് അധികം ആളുകളും ഉപയോഗിച്ച് വരുന്ന ഒന്നാണ് റോസ് മേരി. ചിലർ റോസ് മേരി വാട്ടറും മറ്റ് ചിലർ റോസ് മേരി എണ്ണയും ഉപയോഗിച്ച് വരുന്നു.
മുടിയെ കരുത്തുള്ളതാക്കുന്നതിനും അകാലനര തടയുന്നതിനുമെല്ലാം റോസ് മേരി സഹായകമാണ്. റോസ് മേരി എണ്ണകൾ മുടി സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് താരൻ എളുപ്പം അകറ്റുന്നതിന് സഹായിക്കുന്നു.
റോസ് മേരി ഓയിലും അതുപോലെ റോസ് മേരി വാട്ടറും ഉപയോഗിക്കുന്നത് മുടിവളർച്ചയ്ക്ക് നല്ലതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
മുടിയ്ക്ക് ആവശ്യമായ ജലാംശം നൽകാനും മുടിയുടെ വേര് കൂടുതൽ ബലമുള്ളതാക്കാനും റോസ് മേരി സഹായിക്കുന്നു.
റോസ്മേരി ഓയിൽ തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. ഇതിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിക്ക് ഈർപ്പം നൽകുകയും ചെയ്യുന്നു.
റോസ്മേരിയിലെ ആന്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു. റോസ്മേരി ഓയിൽ പുരട്ടുന്നത് താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.