താജ്മഹലിൽ ജലാഭിഷേകം, കാവിക്കൊടി ഉയർത്തൽ; യുവതിയെ കസ്റ്റഡിയിലെടുത്ത് സിഐഎസ്എഫ്

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട താജ് മഹലിൽ സമാനമായ ആചാരം നടത്തിയെന്നാരോപിച്ച് രണ്ട് ദിവസം മുമ്പ് ഇതേ സംഘടനയിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.  

Woman arrested for performing Jalabhishek in Taj Mahal

ആഗ്ര: ചരിത്ര സ്മാരകമായ താജ്മഹലിൽ ജലാഭിഷേകം നടത്തിയ യുവതിയെ കസ്റ്റഡിയിലെടുത്തു.  സ്മാരകം ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് താജ്മഹലിൽ ജലാരാധന നടത്തുകയും കാവി പതാക ഉയർത്തുകയും ചെയ്തതിനാണ് വലതുപക്ഷ സംഘടനയായ അഖിൽ ഭാരത് ഹിന്ദു മഹാസഭയുമായി (എബിഎച്ച്എം) ബന്ധമുള്ള മീരാ റാത്തോഡിനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കസ്റ്റഡിയിലെടുത്തത്. യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും വീഡിയോകൾ പകർത്തിയ ആളെ ഞങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും സിഐഎസ്എഫ് അറിയിച്ചു. ഉടൻ തന്നെ യുവതിയെ പൊലീസിന് കൈമാറുകയും സംഭവത്തെക്കുറിച്ച് ഔപചാരികമായി പരാതി നൽകുകയും ചെയ്യുമെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട താജ് മഹലിൽ സമാനമായ ആചാരം നടത്തിയെന്നാരോപിച്ച് രണ്ട് ദിവസം മുമ്പ് ഇതേ സംഘടനയിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.  

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios