വഖഫ് നിയമ ഭേദഗതി ബില്‍ ഉടൻ ലോക്സഭയില്‍, ലീഗ് അടക്കം പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിൽ 

വഖഫ് ബോര്‍ഡിലേക്ക് അമുസ്ലിംങ്ങളും സ്ത്രീകളും, വഖഫ് സ്വത്തുക്കളില്‍ സര്‍ക്കാര്‍ നിയന്ത്രണമടക്കം നാല്‍പതിലധികം ഭേദഗതികളോടെയാണ് ബില്‍ അവതരിപ്പിക്കുന്നത്.    

waqf board amendment bill in lok sabha

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്‍ അല്‍പസമയത്തിനകം ലോക് സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാകും ബില്‍ അവതരിപ്പിക്കുക. മുസ്ലീം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ബില്‍ അവതരണം. രാജ്യത്തെ വിഭജിക്കാനുള്ള ബില്ലാണെന്നും ശക്തിയുക്തം എതിര്‍ക്കണമെന്നും രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള സർക്കാർ നീക്കമെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു. 

വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ സിപിഎമ്മിനായി കെ രാധാകൃഷ്ണൻ എംപിയും കോൺഗ്രസ് എംപിമാരായ എം കെ രാഘവനും കെ സി വേണുഗോപാലും ഹൈബി ഈഡനും ബില്ലിനെതിരെ നോട്ടീസ് നൽകി. വഖഫ് ബോര്‍ഡിലേക്ക് അമുസ്ലിംങ്ങളും സ്ത്രീകളും, വഖഫ് സ്വത്തുക്കളില്‍ സര്‍ക്കാര്‍ നിയന്ത്രണമടക്കം നാല്‍പതിലധികം ഭേദഗതികളോടെയാണ് ബില്‍ അവതരിപ്പിക്കുന്നത്.   

6 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല, കൊച്ചിയിൽ നിന്നും അബുദാബിയിലേക്കുളള വിമാനം വൈകുന്നു 

വഖഫ് നിയമഭേദഗതി ബില്ലിലെ വിശദാംശങ്ങൾ 

മുസ്സിം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായാണ് വഖഫ് നിയമഭേദഗതി ബില്‍ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നതടക്കം നാല്‍പതിലധികം ഭേദഗതികളുണ്ട്.  

വഖഫ് കൗണ്‍സിലിന്‍റെയും ബോര്‍ഡുകളുടെയും അധികാരം വെട്ടിക്കുറച്ച് പുതിയ ബില്ലാണ് കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്. വഖഫ് സ്വത്തുക്കളില്‍ ഇനി മുതല്‍ സര്‍ക്കാരിന്‍റെ നിയന്ത്രണവും ഉറപ്പ് വരുത്തിയാണ് ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രത്തിന്‍റെ നീക്കം. വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും. തര്‍ക്ക സ്വത്തുക്കളിലും സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും. വഖഫിന്‍റെ സ്വത്തുക്കള്‍ രജിസ്ട്രര്‍ ചെയ്യാനായി പോര്‍ട്ടല്‍ നിലവില്‍ വരും. റവന്യൂ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചേ സ്വത്തുക്കള്‍ വഖഫിലേക്ക് മാറ്റാനാകൂ. പോര്‍ട്ടലിനൊപ്പം ഭൂമി വിവരങ്ങള്‍ക്കായി ഡേറ്റാ ബേസും സജ്ജമാക്കും. വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും നിര്‍ണ്ണായകമായമാറ്റങ്ങള്‍ വരും. 11 അംഗ ബോര്‍ഡില്‍ രണ്ട് പേര്‍ വനിതകളായിരിക്കും, 2 പേര്‍ മുസ്സീം ഇതര വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, എം പി, എം എല്‍ എ, അതാതിടങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി തുടങ്ങിയവര്‍ ബോർഡിലുണ്ടാകണം. മുസ്ലീംങ്ങളിലെ പിന്നാക്ക വിഭാഗത്തില്‍ പെട്ടവരുടെയും പ്രാതനിധ്യം ഉറപ്പാക്കണമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നു.  

ദാനമായും, അല്ലാതെയും ലഭിച്ച സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും, നടത്തിപ്പിനുമുള്ള പൂര്‍ണ്ണാധികാരവും വഖഫ് ബോര്‍ഡുകൾ‍ക്ക് നല്‍കുന്ന 1995 ലെ വഖഫ് നിയമത്തിലാണ് ഭേദഗതി കൊണ്ടു വരുന്നത്. 2013 ല്‍ യു പി എ സര്‍ക്കാരിന്‍റെ കാലത്ത് ഭേദഗതി ചെയ്ത് നല്‍കിയ കൂടുതല്‍ അധികാരങ്ങൾ എടുത്ത് കളയും. നിലവില്‍ 1.2 ലക്ഷം കോടി രൂപയുടെ സ്വത്ത് വകകളാണ് വഖഫ് ബോര്‍ഡുകളുടെ കീഴിലുള്ളത്. സൈന്യവും, റയില്‍വേയും കഴിഞ്ഞാല്‍ രാജ്യത്ത് കൂടുതല്‍ ആസ്തിയുള്ളത് വഖഫ് ബോര്‍ഡുകള്‍ക്കാണ്.

 

Latest Videos
Follow Us:
Download App:
  • android
  • ios