തൊഴില്‍രഹിതനാണോ നിങ്ങള്‍, ദുഖിക്കേണ്ടാ; മാസംതോറും നല്ലൊരു തുക അക്കൗണ്ടിലെത്തും! കേന്ദ്ര പദ്ധതി?

തൊഴില്‍രഹിതരായ യുവതയ്‌ക്ക് പ്രധാനമന്ത്രി തൊഴിലില്ലായ്‌മ അലവന്‍സ് പദ്ധതി പ്രകാരം എല്ലാ മാസവും 6000 രൂപ നല്‍കുന്നതായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്

viral WhatsApp message is claiming the government of India is giving an allowance of Rs 6000 to unemployed youth jje

ദില്ലി: രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമാണ് എന്ന വിമര്‍ശനങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ഒരു സന്ദേശം. തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാസംതോറും സാമ്പത്തിക സഹായം നല്‍കുന്നതായാണ് പ്രചാരണം. ഇങ്ങനെയൊരു പദ്ധതിയുണ്ടോ എന്നും അതിന്‍റെ വിശദാംശങ്ങളും നമുക്ക് പരിശോധിക്കാം.

പ്രചാരണം

തൊഴില്‍രഹിതരായ യുവതയ്‌ക്ക് പ്രധാനമന്ത്രി തൊഴിലില്ലായ്‌മ അലവന്‍സ് പദ്ധതി പ്രകാരം എല്ലാ മാസവും 6000 രൂപ നല്‍കുന്നതായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. പ്രധാനമായും വാട്‌സ്‌ആപ്പിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളാവാന്‍ രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്കും സന്ദേശത്തിനൊപ്പമുണ്ട്. മെസേജ് വൈറലായിരിക്കുന്ന സാഹചര്യത്തില്‍ ഇതിന്‍റെ വസ്‌തുത നമുക്ക് പരിശോധിക്കാം. 

വസ്‌തുത

എന്നാല്‍ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് മാസംതോറും സാമ്പത്തിക സഹായം നല്‍കുന്ന ഇത്തരമൊരു പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ല എന്നതാണ് യാഥാര്‍ഥ്യം. വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറരുത് എന്ന് പിഐബി അഭ്യര്‍ഥിച്ചു. ഇതേ വ്യാജ സന്ദേശത്തെ കുറിച്ച് പിഐബി മുമ്പും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

മറ്റ് മുന്നറിയിപ്പുകള്‍

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ കുറിച്ച് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് കൊടുക്കുന്നത് ഇതാദ്യമല്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മെഗാ ജോബ് ഫെയര്‍ നടത്തുന്നു എന്ന പ്രചാരണം പിഐബി കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. വെര്‍ച്വലായാണ് ഈ ജോബ് ഫെയര്‍ എന്നായിരുന്നു പ്രചരിക്കുന്ന സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഒരു വ്യാജ വെബ്‌സൈറ്റ് ലിങ്കും സന്ദേശത്തിനൊപ്പമുണ്ടായിരുന്നു. 

വെബ്‌സൈറ്റിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധമില്ല. വിദ്യാഭ്യാസ മന്ത്രാലയം ഇത്തരമൊരു വെബ്‌സൈറ്റും കൈകാര്യം ചെയ്യുന്നില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചിരുന്നു. 

Read more: തൊഴില്‍ അന്വേഷകരെ സന്തോഷിക്കുവിന്‍; കാത്തിരിക്കുന്നത് ആയിരക്കണക്കിന് അവസരങ്ങള്‍; പക്ഷേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios