വിമാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി മെറ്റയും എക്സും അന്വേഷണത്തിൽ സഹായിക്കുന്നില്ലെന്ന് കേന്ദ്രം, അമർഷം

നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വൈകിയത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് എയര്‍ലൈന്‍ കമ്പനികള്‍ക്കുണ്ടായത്. 

Union government slams Meta, X over bomb foax messages

ദില്ലി: വിമാനത്തിൽ ബോംബെന്ന വ്യാജ സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകലായ എക്‌സും മെറ്റയും സഹായിക്കുന്നില്ലെന്ന് കേന്ദ്രം. കമ്പനികളുടെ നിസ്സഹകരണത്തെ കേന്ദ്ര സർക്കാർ രൂക്ഷമായി വിമർശിച്ചു. വ്യാജ സന്ദേശമയച്ച എല്ലാ ഹാൻഡിലുകളും വ്യാജമാണെന്ന് ദില്ലി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണ സംഘം സോഷ്യൽമീഡിയ കമ്പനികളുടെ സഹായം തേടിയത്.

ഉന്നത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ മെറ്റ്, എക്സ് പ്രതിനിധികളുമായി ഒരു മീറ്റിംഗ് നടത്തുകയും വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് വേ​ഗത്തിൽ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നാണ് കമ്പനികൾ അറിയിച്ചത്. എന്നാൽ, കൃത്യമായ ചട്ടപ്രകാരം മാത്രമേ വിവരങ്ങൾ നൽകാൻ സാധിക്കൂവെന്നാണ് അറിയിച്ചത്.  നിയമ വ്യവസ്ഥകൾക്കനുസൃതമായി വിവരങ്ങൾക്കായുള്ള അപേക്ഷകൾ വരുമ്പോൾ കൃത്യമായി വിവരം കൈമാറുന്നുണ്ട്.

Read More.... വ്യാജബോംബ് ഭീഷണി:9 ദിവസത്തിനിടെ വിമാനകമ്പനികള്‍ക്കുണ്ടായ നഷ്ടം 600 കോടി,പുതിയ പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍

വ്യാജ ഹാൻഡിലുകളുടെ ഉപയോക്തൃ വിശദാംശങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തിയതിന് ഐടി മന്ത്രാലയം കമ്പനികളെ വലിച്ചിഴക്കുന്നത് കുറ്റവാളികകൾ രക്ഷപ്പെടാൻ കാരണമാകും. നടപടികൾ വേഗത്തിലാക്കുമെന്ന് കമ്പനികൾ സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും സോഷ്യൽമീഡിയ കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. 

Asianet News Live

 

Latest Videos
Follow Us:
Download App:
  • android
  • ios