സനാതന ധർമ്മ വിരുദ്ധ പരാമർശം: ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉദയനിധി സ്റ്റാലിന് ജാമ്യം 

സനാതനധർമ്മം പകർച്ചവ്യാധി പോലെയാണെന്നായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്.

udhayanidhi stalin gets bail bangalore court on sanatana dharma remark

ബെംഗളൂരു : സനാതന ധർമ്മ വിരുദ്ധ പരാമർശത്തിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം. ജനപ്രതിനിധികൾക്കായുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവയ്ക്കാൻ കോടതി നിർദ്ദേശിച്ചു. സനാതനധർമ്മം പകർച്ചവ്യാധി പോലെയാണെന്നായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. ഓഗസ്റ്റ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും. 

പോപ്പുലർ ഫ്രണ്ട് കേസ്: 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു, 9 പേരുടെ ജാമ്യാപേക്ഷ തള്ളി 

 

 

Latest Videos
Follow Us:
Download App:
  • android
  • ios