'രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചാൽ ജയിലിൽ', വിദ്യാർത്ഥി സമരത്തിനെതിരെ അമിത് ഷാ

രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന രാജ്യദ്രോഹികളെ അഴിക്കുള്ളിലടയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ നിയമ ഭേഗഗതിയെ അനുകൂലിച്ച് കൊണ്ട് മധ്യപ്രദേശിലെ ജബൽപ്പൂരിൽ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ ഈ പരാമർശം. 

traitors who demand division of the country will be seen behind the bars says amit shah on pro caa rally

ജബൽപ്പൂർ: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ. രാഹുലും മമതയും കേജ്രിവാളും ആളുകളെ വഴിതെറ്റുക്കുകയാണെന്ന് അമിത് ഷാ ജബൽപ്പൂരിൽ നടന്ന യോഗത്തിൽ ആരോപിച്ചു. ജെഎൻയുവിൽ ചിലർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. 

'ഭാരത് തേരെ ടുക്ഡേ ടുക്ഡേ ഹോ ഏക് ഹസാർ, ഇൻഷാ അല്ലാഹ്, ഇൻഷാ അല്ലാഹ് ( ഭാരതത്തെ കഷ്ണം കഷ്ണമാക്കും) എന്ന മുദ്രാവാക്യമാണ് ജെൻഎയുവിലെ ചിലർ വിളിക്കുന്നതെന്നും അങ്ങനെയുള്ളവരെ ജയിലിലടക്കണ്ടേയെന്നും അമിത് ഷാ ചോദിച്ചു. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന രാജ്യദ്രോഹികളെ അഴിക്കുള്ളിലടയ്ക്കുമെന്ന് അമിത് ഷാ ആവർത്തിച്ചു. പൗരത്വ നിയമ ഭേഗഗതിയെ അനുകൂലിച്ച് കൊണ്ട് മധ്യപ്രദേശിലെ ജബൽപ്പൂരിൽ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ ഈ പരാമർശം. 

Read more at: കനയ്യകുമാറിനെതിരായുള്ള രാജ്യദ്രോഹ കുറ്റം; ദില്ലി പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി തള്ളി

പാകിസ്ഥാനിലെ പീഡനങ്ങളെ തുടർന്ന് ഇന്ത്യയിലേക്കെത്തിയ ഓരോ അഭയാർത്ഥിക്കും ഇന്ത്യൻ പൗരത്വം നൽകാതെ തന്‍റെ സർക്കാർ വിശ്രമിക്കില്ലെന്നും അമിത് ഷാ ആവർത്തിച്ചു. കോൺഗ്രസും പ്രതിപക്ഷവും പൗരത്വ നിയമ ഭേദഗതിയെ എത്രത്തോളം എതിർത്താലും ഓരോ അഭയാർത്ഥിക്കും ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് വരെ തന്‍റെ സർക്കാർ പ്രവർത്തിച്ച് കൊണ്ടിരിക്കുമെന്നാണ് അമിത് ഷാ പറയുന്നത്. 

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനെതിരെ പ്രസ്താവന നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിനെയും അമിത് ഷാ പരിഹസിച്ചു. എന്തെതി‍ർപ്പ് നടത്തിയാലും നാല് മാസത്തിനുള്ളിൽ അയോധ്യയിൽ ക്ഷേത്രമുയരുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. 

Latest Videos
Follow Us:
Download App:
  • android
  • ios