ലഖ്നൗവിലെ രുചികരമായ തന്തൂരി കബാബുകൾക്ക് അന്ത്യമാകുന്നുവോ...; അന്തരീക്ഷ മലിനീകരണത്തിന് കാരണമെന്ന് പഠനം

കൽക്കരി തന്തൂറിൽ പാചകം ചെയ്യുന്ന രുചി ഒരിക്കലും ​ഗ്യാസിൽ ലഭിക്കില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. ലഖ്‌നൗവിലെ തന്തൂരി കെബാബിന്റെ പോരിമ നഷ്ടപ്പെടുമെന്നും കച്ചവടക്കാർ പറഞ്ഞു.

Tandoori Kebabs In Lucknow to end soon

ലഖ്‌നൗ: രുചികരമായ കബാബുകൾക്കും തന്തൂരി വിഭവങ്ങൾക്കും പേരുകേട്ട ലഖ്‌നൗവിൽ കൽക്കരി ഉപയോഗിച്ചുള്ള തന്തൂരുകൾ ഒഴിവാക്കണമെന്ന് അധികൃതർ. കൽക്കരി ഉപയോ​ഗിച്ചുള്ള തന്തൂരി അടുപ്പുകൾക്ക് പകരം വാതകത്തിൽ പ്രവർത്തിക്കുന്നവയിലേക്ക് മാറാൻ ലഖ്നൗ സിറ്റി സിവിൽ ബോഡി നിർദ്ദേശിച്ചു.  ഉത്തർപ്രദേശ് തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം തടയാനാണ് നടപടിയെന്നാണ് വിശദീകരണം. 2000-ലധികം തന്തൂറുകൾ പ്രവർത്തിക്കുന്നുണ്ട്. ദി എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തിയ പഠനത്തിൽ വായു ​ഗുണനിലവാരത്തിൽ കുറവുണ്ടായതായി കണ്ടെത്തിയെന്നും ഗ്യാസ് തന്തൂരുകളിലേക്ക് മാറാൻ നിർദേശിച്ചെന്നും മുനിസിപ്പൽ കമ്മീഷണർ ഇന്ദിർജിത് സിംഗ് പറഞ്ഞു.

Read More... ഷെറീന ടീച്ചറുടെ ഒരൊറ്റ വോയിസ് മെസേജ്; വയനാട്ടിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി കുരുന്നുകളുടെ കൈത്താങ്ങ്

അതേസമയം, തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണുണ്ടായത്. കൽക്കരി തന്തൂറിൽ പാചകം ചെയ്യുന്ന രുചി ഒരിക്കലും ​ഗ്യാസിൽ ലഭിക്കില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. ലഖ്‌നൗവിലെ തന്തൂരി കെബാബിന്റെ പോരിമ നഷ്ടപ്പെടുമെന്നും കച്ചവടക്കാർ പറഞ്ഞു. അതേസമയം, പരിസ്ഥിതിയെ സംരക്ഷിക്കാൻ ചില തീരുമാനം കൈക്കൊള്ളുന്നതിൽ തെറ്റില്ലെന്നാണ് ഒരുവിഭാ​ഗത്തിന്റെ അഭിപ്രായം. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios