റെയിൽവേ സ്റ്റേഷനിൽ ചുവന്ന സ്യൂട്ട്കേസ് കണ്ട ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥന് തോന്നിയ സംശയം, തെളിഞ്ഞത് ക്രൂര കൊലപാതകം
അര്‍ഷാദ് അലിക്ക് ഇവരുടെ പെണ്‍സുഹൃത്തുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസിന് ഇവർ മൊഴി നൽകിയിട്ടുണ്ട്
മുംബൈ: കൊലപാതക ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ട്രെയിനില്‍ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മുംബൈ ദാദർ റെയിൽവേ സ്റ്റേഷനിൽ രണ്ടുപേര്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചുവന്ന സ്യൂട്ട് കേസിൽ നിന്നും രക്തം പുറത്തേക്ക് വരുന്നത് കണ്ട ഒരു ആര്‍ പിഎഫ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ക്രൂരമായ കൊലപാതകം തെളിയാനും കുറ്റവാളികൾ തത്കഷണം പിടിയിലാകാനും കാരണമായത്. റെയില്‍വേ പൊലീസാണ് ദാദര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കൊലപാതകികളെ പിടികൂടിയത്. കുറ്റം സമ്മതിച്ച ഇവര്‍ മരിച്ച ആര്‍ഷാദ് അലിക്ക് ഇവരുടെ സുഹൃത്തായ യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് മൊഴിയും നല്‍കിയിട്ടുണ്ട്.
വിശദ വിവരം ഇങ്ങനെ
തിങ്കളാഴ്ച്ച പുലർച്ചെയാണ് പ്രതികള്‍ ദാദര്‍ സ്റ്റേഷനില്‍ അര്‍ഷാദ് അലിയുടെ മൃതദേഹം ചുവന്ന സ്യൂട്ട് കേസിലാക്ക് എത്തിയത്. സ്യൂട്ട് കേസിൽ നിന്ന് രക്തം പുറത്തേക്ക് വരുന്നത് കണ്ട ആര്‍ പിഎഫ് ഉദ്യോഗസ്ഥന്‍റെ സംശയമാണ് അറസ്റ്റിലേക്കെത്തുന്നത്. രണ്ട് പേരെയും തടഞ്ഞുവെച്ച് കൂടുതല്‍ പൊലീസിനെയെത്തിച്ച് വിശദ പരിശോധന നടത്തി. അപ്പോഴാണ് മൃതദേഹം പല കഷണങ്ങളാക്കി ബാഗില്‍ കണ്ടത്. പെഡോണി സ്വദേശികളായ ജയ് പ്രവീൺ ചാവ്‌ഡ, ശിവ്ജീത് സുരേന്ദ്ര സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ജയ് പ്രവീണ്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും റെയില്‍വെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.
തുടര്‍ന്ന് പൈഡോണി പൊലീസിന് ഇരുവരെയും കൈമാറി. പൈഡോണി പൊലീസ് തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കാരണം പെൺ സുഹൃത്തുമായുള്ള ബന്ധത്തെ തുടർന്നുള്ള തര്‍ക്കാണെന്ന് വ്യക്തമായത്. ആര്‍ഷാദ് അലിയെ പ്രതിയായ പ്രവീൺ ചാവ്ഡയുടെ വീട്ടില്‍ വിളിച്ചുവരുത്തി ഞായറാഴ്ച്ച രാത്രി കൊലപാതകം നടത്തിയെന്നാണ് ഇവര്‍ നല്‍കിയ മൊഴി. അര്‍ഷാദ് അലിക്ക് ഇവരുടെ പെണ്‍സുഹൃത്തുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസിന് ഇവർ മൊഴി നൽകിയിട്ടുണ്ട്. ഞായറാഴ്ച്ച 6 മണിയോടെ കൊലപാതകം നടത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ട്രെയിനിലൂടെ സഞ്ചരിച്ച് പലയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു പദ്ധതിയെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു. പ്രതികളും കൊല്ലപ്പെട്ടയാളും സംസാരശേഷി ഇല്ലാത്തവരാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം