Asianet News MalayalamAsianet News Malayalam

ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

ഭരണഘടന കൈയ്യില്‍ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ ചെയ്തത്.

Shashi Tharoor takes oath in Lok Sabha
Author
First Published Jun 27, 2024, 1:49 PM IST

ദില്ലി: ശശി തരൂര്‍ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം  തരൂരിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ സ്പീക്കർ തെരഞ്ഞെടുപ്പിന് മുൻപും അവസരമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തില്‍ നിന്ന് പാർലമെന്‍റില്‍ സമയത്ത് എത്താൻ കഴിയാതിരുന്നതിനാല്‍ സത്യപ്രതിജ്‌ഞ ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു. ഭരണഘടന കൈയ്യില്‍ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ ചെയ്തത്.

Latest Videos
Follow Us:
Download App:
  • android
  • ios