കുളുവില്‍ കനത്ത മണ്ണിടിച്ചില്‍; ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു
അപകടസാധ്യത മുന്നില്‍ കണ്ട് നേരത്തെ തന്നെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
കുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് നഗരപ്രദേശത്തെ ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി. വ്യാഴാഴ്ച രാവിലെ 9.15നാണ് ഏഴ് നിലയുള്ള കെട്ടിടം അടക്കം തകര്‍ന്ന് വീണത്. അപകടസാധ്യത മുന്നില്‍ കണ്ട് നേരത്തെ തന്നെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിതമല്ലാത്തെ കെട്ടിടങ്ങളില്‍ നിന്നും മണ്ണിടിച്ചില്‍ സാധ്യത മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ആരംഭിച്ച മഴക്ക് ഇനിയും ശമനമായിട്ടില്ല. നൂറു കണക്കിന് വാഹനങ്ങളാണ് കുളു- മാണ്ഡി ദേശീയപാതയില്‍ കുടുങ്ങി കിടക്കുന്നത്. റോഡുകള്‍ തകര്‍ന്നതോടെ ദേശീയപാതയിലൂടെ ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. മണാലി, കുളു മേഖലയില്‍ മൂന്ന് ദിവസം കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കെടുതിയില്‍ ഇതുവരെ 74 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; മിൽമ ഉത്പന്നങ്ങള്‍ക്ക് ക്ഷാമമെന്ന് ഭക്ഷ്യവകുപ്പ്