തൂക്കുസഭയെങ്കിലോ? വിധി അറിയാൻ മണിക്കൂറുകൾ മാത്രം, മഹാരാഷ്ട്രയിൽ മഹാ ചരടുവലികൾ സജീവമാക്കി മുന്നണികൾ
എൻ സി പിയുടെ അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് മഹാ വികാസ് അഗാഡി സഖ്യ നേതാക്കൾ
മുംബൈ: തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുള്‍ ബാക്കി നിൽക്കെ മഹാരാഷട്രയില്‍ ചരടുവലികളും ചര്‍ച്ചകളും സജീവമായി. തൂക്കുസഭയെന്ന സംശയമുള്ളതുകൊണ്ട് ഇരുമുന്നണികളും ചെറു പാര്‍ട്ടികളുമായും സ്വതന്ത്രരുമായി ചര്‍ച്ച നടത്തുകയാണ്. മഹാരാഷ്ട്രയിൽ സർക്രാർ രൂപികരിക്കാന്‍ കഴിയുന്ന മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് വഞ്ചിത് ബഹുജന്‍ അഗാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലെ പുതിയ കുറിപ്പിലൂടെയാണ് പ്രകാശ് അംബേദ്കർ നിലപാട് വ്യക്തമാക്കിയത്.
അതിനിടെ എൻ സി പിയുടെ അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് മഹാ വികാസ് അഗാഡി സഖ്യ നേതാക്കൾ. അഗാഡി നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. അജിത് പവാര്‍ വിഭാഗത്തിന് സീറ്റ് കുറയുമെന്ന നിഗമനത്തിലാണ് എന്‍ ഡി എ എന്നാണ് വിവരം. അങ്ങനെയെങ്കിൽ അജിത് പവാറിനെ തങ്ങളുടെ പക്ഷത്ത് എത്തിക്കാമെന്ന് മഹാ വികാസ് അഗാഡി സഖ്യവും കണക്കുക്കൂട്ടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം