ഒന്നാം ടെർമിനലിലെ കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ; എയർപോർട്ടിലെ ബോംബ് ഭീഷണിയിൽ വിശദ അന്വേഷണവുമായി മുംബൈ പൊലീസ്

വ്യാജ ബോംബ് ഭീഷണികൾ കൊണ്ട് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ സുരക്ഷാ വിഭാഗങ്ങൾ പൊറുതിമുട്ടിയിരിക്കുന്നതിനിടയിലാണ് ഒരു സന്ദേശം കൂടി ലഭിച്ചത്. 

just told the name and destination and disconnected the call mumbai police started investigation

മുംബൈ: മുബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഫോണിൽ വിളിച്ച അജ്ഞാത വ്യക്തിയാണ് ഒരു യാത്രക്കാരൻ സ്ഫോടത വസ്തുക്കളുമായി എത്തുമെന്ന തരത്തിൽ വിവരം കൈമാറിയത്. വിമാനത്താവളത്തിലെ ഒന്നാം നമ്പർ ഡൊമസ്റ്റിക് ടെർമിനലിലെ കൺട്രോൺ റൂമിലാണ് സന്ദേശം ലഭിച്ചതെന്ന് വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സംരക്ഷണ സേന അറിയിച്ചു.

മുംബൈയിൽ നിന്ന് അസർബൈജാനിലേക്ക് പോകുന്ന മുഹമ്മദ് എന്ന യാത്രക്കാരൻ സ്ഫോടക വസ്തുക്കൾ കൊണ്ടുപോകുമെന്ന വിവരമാണ് ഫോൺ വിളിച്ചയാൾ നൽകിയത്. സന്ദേശം കിട്ടിയ ഉടനെ സിഐഎസ്എഫ് അധികൃതർ സഹർ പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. പിന്നാലെ വിമാനത്താവളത്തിൽ വിശദമായ പരിശോധയും അരംഭിച്ചിച്ചു. വിളിച്ചയാൾ വിമാനത്തെക്കുറിച്ചോ മറ്റോ ഒരു  വിശദാംശങ്ങളും നൽകാതെ പെട്ടെന്ന് തന്നെ ഫോൺ കോൾ കട്ട് ചെയ്യുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും ഇപ്പോൾ പുരോഗമിക്കുകയാണ്.

അതേസമയം ജാഗ്രതാ നടപടി എന്ന നിലയിൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കി. യാത്രക്കാരുടെ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ലഭിക്കുന്ന വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അധികൃതർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നതിനിടയിലാണ് പുതിയൊരു സന്ദേശം കൂടി ലഭിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios