'നിതാ അംബാനിയെ വണങ്ങുന്ന മോദി'; പ്രസാര്‍ ഭാരതി മുന്‍ സിഇഒ ട്വീറ്റ് ചെയ്ത ചിത്രം വ്യാജം
മോദി റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ പത്നി നിതാ അംബാനിയെ വണങ്ങുന്നതായുള്ള വ്യാജ ചിത്രമാണ് സിര്‍ക്കാര്‍ ട്വീറ്റ് ചെയ്തത്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച് പ്രസാര്‍ ഭാരതി മുന്‍ സിഇഒ ജവഹര്‍ സിര്‍ക്കാര്‍. മോദി റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ പത്നി നിതാ അംബാനിയെ വണങ്ങുന്നതായുള്ള വ്യാജ ചിത്രമാണ് സിര്‍ക്കാര്‍ ട്വീറ്റ് ചെയ്തത്. ചിത്രത്തില്‍ നരേന്ദ്ര മോദിക്കൊപ്പമുള്ള സ്‌ത്രീ നിതാ അംബാനിയല്ല എന്ന് വ്യക്തമായിട്ടുണ്ട്.
പ്രചാരണം ഇങ്ങനെ
'കാര്‍ക്കശ്യക്കാരനായ നമ്മുടെ പ്രധാനമന്ത്രിയിൽ നിന്ന്, രാജ്യത്തെ പാർലമെൻറ് അംഗങ്ങൾക്കും മറ്റു രാഷ്ട്രീയ നേതാക്കൾക്കും ഒക്കെ ഇതുപോലുള്ള അടുപ്പവും സൗഹൃദവും കിട്ടിയിരുന്നെങ്കിൽ...! പക്വമായ ഒരു ജനാധിപത്യത്തിൽ, ഈ പരസ്പര സഹായങ്ങൾ, ബന്ധങ്ങൾ, ഇടപാടുകൾ ഒക്കെ പകൽ വെളിച്ചം പോലെ ദൃശ്യമാകും. എന്നെങ്കിലും ചരിത്രം ഇതേപ്പറ്റി നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യും'- എന്നായിരുന്നു നിതാ അംബാനിക്കൊപ്പം നരേന്ദ്ര മോദി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ജവഹര്‍ സിര്‍ക്കാറിന്‍റെ ട്വീറ്റ്.
വ്യാജ ചിത്രവും ട്വീറ്റും
വസ്‌തുത
ഈ ചിത്രം ആരോ മോര്‍ഫ് ചെയ്ത് തയ്യാറാക്കിയതാണ് എന്ന് വ്യക്തമായിരിക്കുന്നു. ചിത്രത്തില്‍ ശരിക്കും നരേന്ദ്ര മോദിക്കൊപ്പമുള്ളത് 'ദിവ്യ ജ്യോതി കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റി' എന്ന എന്‍ജിഒ നടത്തുന്ന ദീപിക മോണ്ടലാണ്. ദീപികയുടെ തലയ്‌ക്ക് പകരം നിതാ അംബാനിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു.
ഒറിജിനല്‍ ചിത്രം
ജവഹര്‍ സിര്‍ക്കാര്‍ ഷെയര്‍ ചെയ്‌ത വ്യാജ ചിത്രം 2015 മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ്. വിവാദമായതോടെ ട്വീറ്റ് സിര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.
നിഗമനം
പ്രധാനമന്ത്രി നരേന്ദ്ര മോദി, നിതാ അംബാനിയെ വണങ്ങുന്നതായുള്ള ചിത്രം വ്യാജമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍= എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona