പ്രതിശ്രുത വധുവിനൊപ്പം 'വിവാദ' ഫോട്ടോ ഷൂട്ട്; ഡോക്ടറെ പിരിച്ചുവിട്ടു

ഡോക്ടര്‍മാരില്‍ നിന്നുള്ള ഇത്തരം അച്ചടക്കമില്ലായ്മ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി.

doctor pre wedding photoshoot in operation theatre dismissed from service joy

ബംഗളൂരു: ചിത്രദുര്‍ഗ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയ ഡോക്ടര്‍ക്കെതിരെ നടപടി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന്, ഡോക്ടറായ അഭിഷേകിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഉത്തരവിട്ടു.

ഡോക്ടര്‍മാരില്‍ നിന്നുള്ള ഇത്തരം അച്ചടക്കമില്ലായ്മ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു. 'ചിത്രദുര്‍ഗ ഭരമസാഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഫോട്ടോ ഷൂട്ട് നടത്തിയ ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ളതാണ്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയല്ല. ഡോക്ടര്‍മാരും ജീവനക്കാരും കരാര്‍ ജീവനക്കാരും സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ക്കനുസൃതമായി ചുമതലകള്‍ നിര്‍വഹിക്കണം. ഇത്തരം ദുരുപയോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍മാരോടും ജീവനക്കാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് ഫോട്ടോ ഷൂട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഡോക്ടറായ അഭിഷേകും പ്രതിശ്രുത വധുവും ശസ്ത്രക്രിയ നടത്തുന്നതായാണ് അഭിനയിച്ചത്. അഭിഷേക് ഒരു രോഗിയെ ശസ്ത്രക്രിയ ചെയ്യുന്നു. അതിനായി പ്രതിശ്രുത വധു സഹായിക്കുന്നു. ഒടുവില്‍ രോഗിയായി അഭിനയിച്ച വ്യക്തി എഴുന്നേറ്റ് ഇരിക്കുന്നതുമായിരുന്നു വീഡിയോ. ചിത്രീകരണത്തിനായി മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കം ഉപയോഗിച്ചിരുന്നു.

'വമ്പന്‍ മാറ്റങ്ങള്‍, ആധുനിക സംവിധാനങ്ങള്‍'; ഉദ്ഘാടനത്തിനൊരുങ്ങി കെഎസ്ആര്‍ടിസി ആലുവ ബസ് ടെര്‍മിനല്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios