ചേവായൂരിൽ തെരുവുയുദ്ധം; സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വീണ്ടും കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വീണ്ടും സംഘര്‍ഷം. കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

chevayur service co operative bank election clash between congress and cpm workers

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം തെരുവുയുദ്ധമായി മാറി. രാവിലെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഉച്ചയ്ക്കുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് വിമതരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലും ഏറ്റുമുട്ടി.  പൊലീസ് ഇടപെട്ടെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡിൽ വെച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പരസ്പരം കസരേകള്‍ എടുത്താണ് തല്ലിയത്.

സംഘര്‍ഷത്തിനിടെ പൊലീസ് നോക്കുകുത്തിയാകുന്ന അവസ്ഥയാണുണ്ടായത്. സ്ഥലത്തുള്ള പ്രവര്‍ത്തകരെ നിയന്ത്രിക്കാൻ പൊലീസിനായിട്ടില്ല. വോട്ടര്‍മാരുമായി എത്തിയ വാഹനങ്ങളും സംഘര്‍ഷത്തിനിടെ ആക്രമിച്ചു. വൈകിട്ട് നാലു മണിവരെയാണ് വോട്ടെടുപ്പ്. സ്ഥലത്ത് എംകെ രാഘവൻ എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന് പുറത്ത് കോൺഗ്രസ്- സിപിഎം പ്രവർത്തകർ നേർക്കുനേർ തുടരുകയാണ്.

ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയിരുന്നു. രാവിലെ വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങൾക്ക് നേരെ വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടായി. ഏതാനും കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. സഹകരണ വകുപ്പിന്‍റെ പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന്  എംകെ രാഘവൻ എംപി ആരോപിച്ചു.

അതേസമയം, വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചും മറ്റും കോൺഗ്രസാണ് കള്ളവോട്ടിനു നേതൃത്വം നൽകുന്നതാണ് സിപിഎമ്മിന്റെ ആരോപണം. അതേസമയം, പൊലീസിനെതിരെ വോട്ടര്‍മാര്‍ രംഗത്തെ്തതി. പൊലീസ് വോട്ട് ചെയ്യാൻ സൗകര്യം ചെയ്യുന്നില്ലെന്ന് വോട്ടര്‍മാര്‍ ആരോപിച്ചു. വോട്ട് ചെയ്യാനെത്തുമ്പോള്‍ പൊലീസ് സഹകരിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. വയോധികരെ അടക്കം തടയുമ്പോള്‍ പൊലീസ് നോക്കി നിൽക്കുകയാണെന്നും വോട്ടര്‍മാര്‍ ആരോപിച്ചു.

ചേവായൂരിൽ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം; കൊയിലാണ്ടിയിലും കോവൂരിലും വാഹനങ്ങൾക്ക് നേരെ അക്രമം

 

Latest Videos
Follow Us:
Download App:
  • android
  • ios