സൂറത്തിൽ മെട്രോ നിർമ്മാണത്തിനിടെ കൂറ്റൻ ക്രെയിൻ കെട്ടിടത്തിന് മുകളിലേക്ക് വീണു
ആൾതാമസം ഇല്ലാത്ത കെട്ടിടം ആയതിനാൽ വൻദുരന്തം ഒഴിവായി.
സൂറത്ത്: മെട്രോ നിർമ്മാണത്തിനിടെ കൂറ്റൻ ക്രെയിൻ കെട്ടിടത്തിന് മുകളിലേക്ക് വീണു. ആൾതാമസം ഇല്ലാത്ത കെട്ടിടം ആയതിനാൽ വൻദുരന്തം ഒഴിവായി. സൂറത്ത് മെട്രോ നിര്‍മാണത്തിനിടെയാണ് സംഭവം. മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് സൂറത്തിലെ മെട്രോ നിർമാണത്തിനിടെ അപകടമുണ്ടായത്.
നാനാ വരച്ചയിലെ യമുനാനഗർ 2 സൊസൈറ്റിയിലാണ് അപകടമുണ്ടായത്. ക്രെയിൻ വീണതോടെ കെട്ടിടത്തിന് കേടുപാടുണ്ടായി. ക്രെയിൻ ഓപ്പറേറ്റർക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.
ഗർഡർ ലോഞ്ചിംഗിനായി രണ്ട് ക്രെയിനുകൾ ഉപയോഗിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്രെയിനുകളിൽ ഒന്നിന്‍റെ ബാലൻസ് നഷ്ടമായി വീഴുകയായിരുന്നു. സർതാന, കപോദ്ര, മോട്ട വരച്ച എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന ഉടനെ സംഭവ സ്ഥലത്തെത്തി. ജൂലൈ 30 ന് സരോളി മേഖലയിൽ നിർമ്മാണത്തിലിരുന്ന മെട്രോ പാലത്തിന്‍റെ തൂണുകൾക്കിടയിൽ വിള്ളൽ കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം