കൊവിഡ്: രാജ്യത്ത് രോ​ഗമുക്തി നേടുന്നവരുടെ എണ്ണം തൃപ്തികരമെന്ന് ആരോ​ഗ്യമന്ത്രാലയം

ഇന്ത്യയിൽ ശരാശരി ഒരു ലക്ഷത്തിൽ 7.9 എന്ന തോതിലാണ് രോ​ഗബാധിതരുള്ളത്. ലോകത്ത് ഇത് ലക്ഷത്തിൽ 62 പേര് എന്ന നിലയിലാണെന്നും ആരോ​ഗ്യമന്ത്രാലയ വക്താക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

covid recovery rate is 39.62 says health ministry

ദില്ലി: രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം തൃപ്തികരമാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. 39.62 ശതമാനമാണ് ഇവിടെ രോ​ഗമുക്തി നിരക്ക്. ഇന്ത്യയിൽ ശരാശരി ഒരു ലക്ഷത്തിൽ 7.9 എന്ന തോതിലാണ് രോ​ഗബാധിതരുള്ളത്. ലോകത്ത് ഇത് ലക്ഷത്തിൽ 62 പേര് എന്ന നിലയിലാണെന്നും ആരോ​ഗ്യമന്ത്രാലയ വക്താക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്തെ കൊവിഡ് മരണനിരക്ക് 0.2 ശതമാനമാണ്. 2.9 ശതമാനം കേസുകളിൽ മാത്രമേ ഓക്സിജന്റെ പിന്തുണ ആവശ്യമായി വരുന്നുള്ളു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ രോ​ഗമുക്തി നേടുന്നവരുടെ നിരക്ക് 7.1 ശതമാനമായിരുന്നു. രണ്ടാമത്തെ ലോക്ക്ഡൗൺ കാലമായപ്പോഴക്കും ഇത് 11.42 ആയി ഉയർന്നു . പിന്നീടത് 26.59 ശതമാനമായി. ഇന്ന് 39.62 ശതമാനത്തിലെത്തി നിൽക്കുന്നു.  ആരോ​ഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അ​ഗർവാൾ അറിയിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios