മദ്യപിച്ച് വാഹനമോടിച്ച് കുടുങ്ങി, 6 ദിവസം സർക്കാർ ആശുപത്രി വൃത്തിയാക്കാൻ കോടതി ഉത്തരവ്

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ബോധവൽക്കരണത്തിലൂടെ നന്നാക്കാനുള്ള ശ്രമങ്ങൾ പാളി, വേറിട്ട ശിക്ഷയുമായി കോടതി

Court orders drunken drivers to clean hospital

ഹൈദരബാദ്: മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായവരോട് സർക്കാർ ആശുപത്രി വൃത്തിയാക്കാൻ ആവശ്യപ്പെട്ട് കോടതി. 27ഓളം പേരോടാണ് സർക്കാർ ആശുപത്രി വൃത്തിയാക്കാൻ തെലങ്കാനയിലെ പ്രാദേശിക കോടതി ഉത്തരവിട്ടത്. മഞ്ചേരിയൽ പൊലീസാണ് മദ്യപിച്ച് വാഹനം ഓടിച്ചവരെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി വേറിട്ട ശിക്ഷ നിർദ്ദേശിച്ചത്. 

ഏഴ് ദിവസത്തേക്കാണ് ശിക്ഷ. മഞ്ചേരിയലിലെ സർക്കാർ മാതൃ ശിശു ആശുപത്രിയും ജനറൽ ആശുപത്രിയും ഇത്തരത്തിൽ ശുചിയാക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നവംബർ 6നാണ് കോടതി ശിക്ഷ വിധിച്ചത്.  നവംബർ 7ന് ആശുപത്രി പരിസരം  എത്തിയ യുവാക്കളടങ്ങുന്ന മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലായവർ വൃത്തിയാക്കാൻ ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ ആശുപത്രിക്ക് ചുറ്റുമുള്ള പുല്ലും മാലിന്യവുമാണ് നീക്കം ചെയ്യുന്നത്. പിന്നാലെ തന്നെ ആശുപത്രിയുടെ ഭിത്തികളും ശുചിമുറി അടക്കമുള്ളവയും ഇവർ വൃത്തിയാക്കണം എന്നാണ് കോടതി വിശദമാക്കിയിട്ടുള്ളത്

അടുത്ത ആറ് ദിവസം ശിക്ഷ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ട്രാഫിക് പൊലീസിനോട് പിടിക്കപ്പെട്ടവർ ശിക്ഷ അനുഭവിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നുമാണ് ഹൈദരബാദിലെ മഞ്ചേരിയൽ കോടതി ഉത്തരവിട്ടിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കാൻ വിവിധ രീതിയിലുള്ള അവബോധ പ്രവർത്തനങ്ങൾ നടത്തിയതിന് ശേഷവും കാര്യമായ ഫലമില്ലെന്ന നിരീക്ഷണത്തിലാണ് തീരുമാനം. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios