ജെസിബി ഇടിച്ച് 9ാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഡ്രൈവർ ഓടിപ്പോയി, രോഷാകുലരായ നാട്ടുകാർ വാഹനം തകർത്തു
ഏറെ നാളായി അറ്റകുറ്റപ്പണി നടത്താത്ത റോഡിന്‍റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി
കൊൽക്കത്ത: എസ്കവേറ്റർ ഇടിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ട്യൂഷൻ ക്ലാസിലേക്ക് പോകുമ്പോഴാണ് കുട്ടിയെ ജെസിബി ഇടിച്ചത്. ബുധനാഴ്ച രാവിലെ തെക്കൻ കൊൽക്കത്തയിലെ ബാൻസ്ദ്രോണി മേഖലയിലാണ് ദാരുണ സംഭവം.
ദിനേശ് നഗർ ഓട്ടോ സ്റ്റാൻഡിന് സമീപമാണ് അപകടമുണ്ടായത്. നാട്ടുകാർ ഉടനെ ടോളിഗഞ്ചിലെ ബാംഗൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജെസിബി ഡ്രൈവർ സംഭവ സ്ഥലത്തു നിന്ന് ഓടിപ്പോയി.
ഏറെ നാളായി അറ്റകുറ്റപ്പണി നടത്താത്ത റോഡിന്‍റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. അപകടം നടന്നയുടൻ പൊലീസ് സ്ഥലത്തെത്തിയില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. അപകടമുണ്ടാക്കിയ ജെസിബി പ്രതിഷേധത്തിനിടെ തകർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം