Asianet News MalayalamAsianet News Malayalam

'ഇന്ത്യക്ക് പിതാക്കന്മാരില്ല, മക്കളേയുള്ളൂ'; ഗാന്ധി ജയന്തിയില്‍ മഹാത്മാ ഗാന്ധിയെ അപഹസിച്ച് കങ്കണാ റണാവത്ത്

കങ്കണ ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത് ശീലമാക്കിയെന്ന് ബിജെപി നേതാവ് മനോരഞ്ജൻ കാലിയയും വിമർശിച്ചു.  

Kangana Ranaut said 'not country's father' on Mahatma Gandhi's birth day
Author
First Published Oct 3, 2024, 2:49 PM IST | Last Updated Oct 3, 2024, 2:50 PM IST

ദില്ലി:  രാഷ്ട്രപിതാവ് എന്ന നിലയിൽ മഹാത്മാഗാന്ധിയുടെ മഹത്വത്തെ അപഹസിക്കുന്ന പരാമര്‍ശവുമായി നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്ത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്ന പോസ്റ്റിലാണ് ഗാന്ധിയെ അപഹസിച്ചത്. രാജ്യത്തിന് പിതാക്കന്മാരില്ലെന്നും മക്കള്‍ മാത്രമേയുള്ളൂവെന്നും കങ്കണ കുറിച്ചു. ഭാരത മാത അനുഗ്രഹിച്ചവരാണ് ഇന്ത്യയുടെ മക്കളെന്നും അവര്‍ വ്യക്തമാക്കി. ഗാന്ധി ജയന്തി ദിനത്തിലായിരുന്നു പോസ്റ്റ്. നേരത്തെ, കർഷക സമരങ്ങളെക്കുറിച്ചുള്ള കങ്കണയുടെ പരാമർശങ്ങളും വിവാദമായിരുന്നു.

Read More... പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ

പരാമര്‍ശത്തെ ബിജെപി തന്നെ തള്ളിപ്പറഞ്ഞു. ലാൽ ബഹാദൂർ ശാസ്ത്രിയെ മഹാത്മാഗാന്ധിയുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പരാമർശത്തെ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത രൂക്ഷമായി വിമര്‍ശിച്ചു. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിലാണ് കങ്കണ മോശം പരാമര്‍ശം നടത്തിയത്. കങ്കണ ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത് ശീലമാക്കിയെന്ന് ബിജെപി നേതാവ് മനോരഞ്ജൻ കാലിയയും വിമർശിച്ചു.  

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios