Air Pollution|ദില്ലിയിലെ വായു മലിനീകരണം; കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന്;ലോക്ഡൗൺ അടക്കം പരി​ഗണനയിൽ

വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471 ന് മുകളിലാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിൽ

central govt convened an emergency meeting to discuss air pollution in delhi

ദില്ലി: വായു മലിനീകരണം(air pollution) തടയാനുള്ള നടപടികൾ ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച അടിയന്തര യോഗം(emergency meeting) ഇന്ന്. ദില്ലി, ഹരിയാന, ഉത്തർപ്രദേശ്​, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ പങ്കെടുക്കും. വായു മലിനീകരണം കുറക്കാൻ സംസ്ഥാനങ്ങളിൽ നിന്ന് ഫലപ്രദമായ മാർഗങ്ങൾ തേടണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ യോഗം വിളിച്ചത്. മലിനീകരണം രൂക്ഷമായ സ്‌ഥലങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിക്കുമോ എന്നതടക്കമുള്ള തീരുമാനം ഇന്ന് ഉണ്ടായേക്കും.

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർദ്ധിച്ചതിനെ തുടർന്ന് സ്കൂളുകൾ അടച്ചിടുന്ന കാര്യം പരി​ഗണനയിലെടുക്കണമെന്ന് സംസ്ഥാനങ്ങളോ‍ട് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ദില്ലിയിൽ നിർത്തിവെച്ചിരിക്കുകയാണ്. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് ഇക്കാര്യം നിർദ്ദേശിച്ചത്. ദേശീയതലസ്ഥാന മേഖലയിലെ ജില്ലാ ഭരണകൂടങ്ങളും സംസ്ഥാന സർക്കാരുകളും ​ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ വിവിധ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട് നടപടികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. 

വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471 ന് മുകളിലാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിൽ.

Latest Videos
Follow Us:
Download App:
  • android
  • ios