വിവാഹ ആലോചനയ്ക്കെന്ന പേരിൽ വിളിച്ചുവരുത്തി അച്ഛനെയും മകനെയും കുത്തി; കാരണം പാർക്കിങ് തർക്കമെന്ന് സൂചന

മലിനജലം ഒഴുകുന്ന പൈപ്പിന് മുകളിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

called father and son from the phone of a relative in the pretext of talking about a marriage proposal

ഗാസിയാബാദ്: വിവാഹ ആലോചനയ്ക്കെന്ന പേരിൽ അച്ഛനെയും മകനെയും വിളിച്ചുവരുത്തി ആക്രമിച്ചു. കുത്തേറ്റ് അച്ഛൻ മരിച്ചപ്പോൾ ഗുരുതരമായി പരിക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ഗാസിയാബാദിലെ ഇന്ദിര വിഹാറിലാണ് സംഭവം നടന്നത്. അയൽവാസികൾ തമ്മിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ആക്രി കച്ചവടക്കാരനായ നന്നെ എന്നയാളാണ് കൊല്ലപ്പെട്ടത്. മകൻ സൽമാനാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. ഇവരുടെ എതിർവശത്തുള്ള വീട്ടിൽ താമസിച്ചിരുന്ന സാകിറും  മൂന്ന് മക്കളുമാണ് വിളിച്ചുവരുത്തി ആക്രമിച്ചത്. സാകിറിന്റെ വീട്ടിൽ നിന്നുള്ള മലിനജലം പുറത്തേക്ക് പോകുന്ന പൈപ്പിന് മുകളിലാണ് നന്നെയുടെ ബൈക്ക് പാർക്ക് സ്ഥിരമായി പാർക്ക് ചെയ്തിരുന്നത്. പൈപ്പ് തകരാറിലാവുമെന്ന് പറഞ്ഞ് ഇതിനെച്ചൊല്ലി രണ്ട് വീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. പലതവണ വാക്കേറ്റമുണ്ടായെങ്കിലും അയൽക്കാർ ഇടപെട്ട് പിന്തിരിപ്പിച്ചു. ഇതിന് ശേഷം അയൽക്കാരനെയും മകനെയും കൊല്ലാൻ സാകിർ തീരുമാനിക്കുകയായിരുന്നു.

ഒരു ബന്ധുവിന്റെ ഫോണിൽ നിന്ന് നന്നെയ്ക്ക് മെസേജ് അയക്കുകയായിരുന്നു ആദ്യം ചെയ്തത്. ഒരു വിവാഹാലോചന സംബന്ധിച്ച് സംസാരിക്കാൻ ഒരിടത്തേക്ക് എത്താനും പറഞ്ഞു. ഇതനുസരിച്ച് സ്ഥലത്തെത്തിയ നന്നെയെയും മകൻ സൽമാനെയും സാകിറും മൂന്ന് മക്കളും ചേർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച്  കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്നെ മരിച്ചു. മകൻ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസ് പിന്നീട് പൊലീസ് സാകിറിനെയും ഒരു മകനെയും അറസ്റ്റ് ചെയ്തു. മറ്റുള്ളവർ ഒളിവിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios