തമിഴ്നാട് മന്ത്രിക്ക് നേരേ ചെളിയെറിഞ്ഞത് ബിജെപിക്കാരെന്ന് പൊലീസ്,കേസെടുത്ത് വിഷയം വഷളാക്കേണ്ടെന്ന് ഡിഎംകെ
സംഭവം ഗൗരവമായി കാണുന്നില്ലെന്ന് മന്ത്രി പൊന്മുടി
ചെന്നൈ: പ്രളjയബാധിത പ്രദേശം സന്ദർശിക്കാനെത്തിയ തമിഴ്നാട് മന്ത്രിക്ക് നേരേ ചെളിയെറിഞ്ഞതിന് പിന്നിൽ ബിജെപി എന്ന് പൊലീസ് . മന്ത്രി പൊന്മുടിക്ക് നേരേ ചെളിയെറിഞ്ഞത് ,
വിഴുപ്പുറത്തെ ബിജെപി പ്രവർത്തകരായ വിജയറാണിയും രാമകൃഷ്മനുമാണെന്ന് പൊലീസ് പറഞ്ഞു . എന്നാൽ ഇവർക്കെതിരെ കേസെടുത്ത് വിഷയം വഷളാക്കേണ്ടെന്നാണ് ഡിഎംകെയിലെ ഭൂരിപക്ഷാഭിപ്രായം .
സംഭവം ഗൌരവമായി കാണുന്നില്ലെന്ന് പൊന്മുടി പ്രതികരിച്ചു. അതേസമയം മന്ത്രിയുടെ ദേഹത്ത് വീണ ചെളി, ഡിഎംകെ സർക്കാരിനുള്ള ജനത്തിന്‍റെ സർട്ടിഫിക്കേറ്റാണെന്ന്
ബിജെപി നേതാവ് വാനതി ശ്രീനിവാസൻ പ്രതികരിച്ചു