മുഖ്യമന്ത്രിയുടെ അറസ്‌റ്റ് വിദ്യാർഥികൾക്ക് പാഠപുസ്‌തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമല്ല: ദില്ലി കോടതി
ദേശീയ താൽപര്യങ്ങളും പൊതുതാൽപര്യങ്ങളും കണക്കിലെടുത്ത് മുഖ്യമന്ത്രി പദവി കൈയ്യാളുന്ന വ്യക്തികൾ ദീർഘകാലമോ അനിശ്‌ചിതകാലമോ ഓഫീസിൽ ഇല്ലാതിരിക്കുന്നത് ഉചിതമല്ലെന്ന നിരീക്ഷണവും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.
ദില്ലി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റ് വിദ്യാർഥികൾക്ക് പാഠപുസ്‌തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമാകുന്നില്ലെന്ന് ദില്ലി ഹൈക്കോടതി. ‘മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കെജ്‌രിവാളാണ്. എന്നാൽ, അദ്ദേഹം ഇല്ലാത്തതിന്റെ പേരിൽ കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് ആക്‌റ്റിങ്ങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം സിങ് അറോറ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ദേശീയ താൽപര്യങ്ങളും പൊതുതാൽപര്യങ്ങളും കണക്കിലെടുത്ത് മുഖ്യമന്ത്രി പദവി കൈയ്യാളുന്ന വ്യക്തികൾ ദീർഘകാലമോ അനിശ്‌ചിതകാലമോ ഓഫീസിൽ ഇല്ലാതിരിക്കുന്നത് ഉചിതമല്ലെന്ന നിരീക്ഷണവും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.