'മൃത്യുഞ്ജയഹോമം നടത്തും, ജീവനക്കാര്‍ സംഭാവന നല്‍കണം'; വിചിത്ര സർക്കുലറുമായി ആന്ധ്രയിലെ സർവകലാശാല

ഹോമത്തിൽ പങ്കെടുക്കുന്നവർ സംഭാവന നൽകണമെന്നും സർക്കുലറില്‍ പറയുന്നു. ടീച്ചിംഗ് സ്റ്റാഫ് 500 രൂപയും നോൺ ടീച്ചിംഗ് സ്റ്റാഫ് 100 രൂപയുമാണ് മൃത്യുഞ്ജയഹോമത്തിനായി സംഭാവന നൽകേണ്ടത്. 

Andhra Sri Krishnadevaraya University to conduct Homam to stop untimely deaths nbu

ബെം​ഗളൂരു: ഹോമം നടത്താന്‍ വിചിത്ര സർക്കുലറുമായി ആന്ധ്രയിലെ സർവകലാശാല. ജീവനക്കാരുടെ മരണത്തെത്തുടർന്ന് 'മഹാമൃത്യുഞ്ജയ ശാന്തി ഹോമം' നടത്തുമെന്ന് സർവകലാശാല സർക്കുലർ ഇറക്കിയിരിക്കുന്നത്. ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീ കൃഷ്ണദേവരായ സർവകലാശാലയുടേതാണ് സർക്കുലർ.

കഴിഞ്ഞ മാസം സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിലുള്ള അഞ്ച് ജീവനക്കാർ മരിച്ചിരുന്നു. മരണത്തില്‍ അസ്വഭാവികത ഒന്നുമില്ലെങ്കിലും സര്‍വകലാശാലക്ക് മേല്‍ ശാപം ഉണ്ടെന്നും അത് ഒഴിവാക്കാന്‍ 'മൃത്യുഞ്ജയഹോമം' നടത്തുന്നതെന്നാണ് സർവകലാശാലയുടെ വാദം. ഹോമത്തിൽ പങ്കെടുക്കണം എന്ന് നിര്‍ബന്ധമില്ല. പക്ഷേ, ഹോമത്തിൽ പങ്കെടുക്കുന്നവർ സംഭാവന നൽകണമെന്നും സർക്കുലറില്‍ പറയുന്നു. ടീച്ചിംഗ് സ്റ്റാഫ് 500 രൂപയും നോൺ ടീച്ചിംഗ് സ്റ്റാഫ് 100 രൂപയുമാണ് മൃത്യുഞ്ജയഹോമത്തിനായി സംഭാവന നൽകേണ്ടത്. 

ഫെബ്രുവരി 24 ന് രാവിലെ 8.30 യ്ക്കാണ് ഹോമം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അന്ധവിശ്വാസത്തിന്‍റെ ഭാഗമായി ഇത്തരത്തിലൊരു ഹോമം നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് പ്രതിഷേധവുമായി എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios