ചേർത്തലക്കാരി അന്ന മേരി ഇന്ത്യയുടെ അഭിമാനം, 13കാരി മലയാളി പെൺകുട്ടി കിളിമഞ്ചാരോ പർവതം കീഴടക്കി

ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അന്ന.

Malayali Girl achievement 13 year old malayali girl conquer mount kilimanjaro

ഫ്രിക്കയിലെ കിളിമഞ്ചാരോ പർവതം കീഴടക്കി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ചേർത്തലയിലെ പതിമൂന്ന് വയസുകാരിയായ അന്ന മേരി. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുക മാത്രമല്ല അവിടെ തായ്കോണ്ടോ പ്രകടനം നടത്തുന്ന ആദ്യ വ്യക്തിയെന്ന റെക്കോർഡും അന്ന സ്വന്തം പേരിലാക്കി. ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അന്ന.

ആറ് ദിവസങ്ങള്‍കൊണ്ട് 5750 മീറ്റർ ഉയരം താണ്ടി ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതമാണ് കീഴടക്കിയത്. സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളും അന്നയായിരുന്നു. ഏഴ് വൻകരകളിലേയും ഉയരം കൂടിയ പർവതങ്ങള്‍ കീഴടക്കണമെന്നാണ് അന്നയുടെ ആഗ്രഹം. നാല് മാസം മുൻപ് ഹിമാലയത്തിൽ കയറിയാണ് സാഹസികതക്ക് തുടക്കമിട്ടത്. അടുത്ത ലക്ഷ്യം ചിമ്പരാസോ കൊടുമുടിയാണെന്ന് അന്ന. ഇതെല്ലാം എട്ടാംക്ലാസുകാരിയുടെ കുട്ടിക്കളിയെല്ലെന്ന് അറിയുന്നത് കൊണ്ട് അച്ഛനും അധ്യാപകരുമെല്ലാം ഒപ്പമുണ്ട്. മൂന്ന് വയസുമുതൽ തായ്ക്വണ്ടോ പരിശീലിക്കുന്ന അന്ന ടേബിള്‍ ടെന്നീസിലും ദീർഘദൂര ഓട്ടത്തിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios