936 കീ.മി 50,655 കോടി രൂപ ചെലവില്‍; ഒറ്റയടിക്ക് 8 വമ്പൻ സൂപ്പർ റോഡ് പദ്ധതികൾക്ക് അംഗീകാരം, സുപ്രധാന വിവരങ്ങൾ
സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി രാജ്യത്തുടനീളം 50,655 കോടി രൂപ ചെലവില്‍ 936 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എട്ട് സുപ്രധാന ദേശീയ അതിവേഗ ഇടനാഴി പദ്ധതികളുടെ വികസനത്തിന് അംഗീകാരം നല്‍കി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി രാജ്യത്തുടനീളം 50,655 കോടി രൂപ ചെലവില്‍ 936 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എട്ട് സുപ്രധാന ദേശീയ അതിവേഗ ഇടനാഴി പദ്ധതികളുടെ വികസനത്തിന് അംഗീകാരം നല്‍കി. ഈ എട്ട് പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും 4.42 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നത്.
1. ആറ് വരി ആഗ്ര- ഗ്വാളിയോര്‍ ദേശീയ അതിവേഗ ഇടനാഴി:
മൊത്തം 4,613 കോടി മൂലധനച്ചെലവില്‍ 88 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ ഇടനാഴിയാണിത്. ബില്‍ഡ്-ക്യുപറേറ്റ്-ട്രാന്‍സ്ഫര്‍ (ബിഒടി) മോഡില്‍ പൂര്‍ണ്ണ പ്രവേശന നിയന്ത്രിത ആറ് വരി ഇടനാഴിയായി വികസിപ്പിക്കും. വടക്ക് തെക്ക് ഇടനാഴിയിലെ (ശ്രീനഗര്‍- കന്യാകുമാരി) ആഗ്ര- ഗ്വാളിയോര്‍ ഭാഗത്തില്‍ ഗതാഗത ശേഷി രണ്ട് മടങ്ങ് വധിപ്പിക്കുന്നതിന് നിലവിലുള്ള നാല് വരി ദേശീയ പാതയ്ക്ക് അനുബന്ധമായിട്ടായിരിക്കും ഈ പദ്ധതി.
ഈ ഇടനാഴി ഉത്തര്‍പ്രദേശിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും (ഉദാ. താജ്മഹല്‍, ആഗ്ര കോട്ട, മുതലായവ) മധ്യപ്രദേശിലേക്കും (ഉദാ. ഗ്വാളിയോര്‍ കോട്ട മുതലായവ) സമ്പര്‍ക്കസൗകര്യം വധിപ്പിക്കും. ഇത് ആഗ്രയും ഗ്വാളിയോറും തമ്മിലുള്ള ദൂരം ഏഴ് ശതമാനം കുറയ്ക്കുകയും യാത്രാ സമയം 50 ശതമാനം കുറയ്ക്കുകയും അതുവഴി ലോജിസ്റ്റിക്‌സ് ചെലവില്‍ ഗണ്യമായ കുറവ് വരുത്തുകയും ചെയ്യും.
ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഡിസൈൻ കിലോമീറ്റർ 0.000 (ആഗ്ര ജില്ലയിലെ ദേവറി ഗ്രാമത്തിന് സമീപം) നിന്നാരംഭിക്കുന്ന ആറുവരി പ്രവേശന നിയന്ത്രിത ആഗ്ര-ഗ്വാളിയർ ഗ്രീൻഫീൽഡ് ഹൈവേ ഡിസൈൻ കിലോമീറ്റർ 88-400 വരെയാണ് (ആഗ്ര ജില്ലയിലെ ദേവറി ഗ്രാമത്തിന് സമീപം). എൻഎച്ച് -44ന്‍റെ നിലവിലുള്ള ആഗ്ര-ഗ്വാളിയർ ഭാഗത്തിന്റെ ശക്തിപ്പെടുത്തൽ, മറ്റ് റോഡ് സുരക്ഷ, മെച്ചപ്പെടുത്തൽ ജോലികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
2. നാലുവരി ഖരഗ്പുർ - മോറെഗ്രാം ദേശീയ അതിവേഗ ഇടനാഴി:
ഖരഗ്പുരിനും മോർഗ്രാമിനും ഇടയിലുള്ള 231 കിലോമീറ്റർ നാല് വരി പ്രവേശന നിയന്ത്രിത അതിവേഗ ഇടനാഴി ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (എച്ച്എഎം) 10,247 കോടി രൂപ മൂലധനച്ചെലവിൽ വികസിപ്പിക്കും. ഖരഗ്പുരിനും മോർഗ്രാമിനുമിടയിൽ ഗതാഗത ശേഷി അഞ്ച് മടങ്ങ് വർധിപ്പിക്കുന്നതിന് നിലവിലുള്ള രണ്ടുവരി ദേശീയ പാതയ്ക്ക് പുതിയ ഇടനാഴി അനുബന്ധമാകും. പശ്ചിമ ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തമ്മിലുള്ള ഗതാഗതത്തിന് ഇത് ഒരു ഭാഗത്തും, മറുവശത്ത് രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗവും തമ്മിലുള്ള കാര്യക്ഷമമായ സമ്പർക്കസൗകര്യം ഒരുക്കാൻ ഇതിനു കഴിയും. ഖരഗ്പുരിനും മോർഗ്രാമിനും ഇടയിലുള്ള ചരക്ക് വാഹനങ്ങൾക്ക് നിലവിൽ ഒമ്പത് മുതൽ 10 മണിക്കൂർ വരെയുള്ള യാത്രാ സമയം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയായി കുറയ്ക്കാൻ ഇടനാഴി സഹായിക്കും. അതുവഴി ലോജിസ്റ്റിക് ചെലവ് കുറയും.
3. ആറുവരി ഥരാദ് - ദീസ - മെഹ്‌സാന - അഹമ്മദാബാദ് ദേശീയ അതിവേഗ ഇടനാഴി:
214 കിലോമീറ്റർ ആറുവരി അതിവേഗ ഇടനാഴി ബിൽഡ് - ഓപ്പറേറ്റ് - ട്രാൻസ്ഫർ (ബിഒടി) മോഡിൽ 10,534 കോടി രൂപ മൂലധനച്ചെലവിൽ വികസിപ്പിക്കും. ഗുജറാത്ത് സംസ്ഥാനത്തെ രണ്ട് പ്രധാന ദേശീയ ഇടനാഴികളായ അമൃത്‌സർ - ജാംനഗർ ഇടനാഴി, ദില്ലി - മുംബൈ അതിവേഗപാത എന്നിവ തമ്മിൽ കൂട്ടിയിണക്കാൻ ഥരാദ് - അഹമ്മദാബാദ് ഇടനാഴിക്കു കഴിയും. അതുവഴി പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ വ്യാവസായിക മേഖലകളിൽ നിന്ന് മഹാരാഷ്ട്രയിലെ പ്രധാന തുറമുഖങ്ങളിലേക്ക് (ജെഎൻപിടി, മുംബൈ, പുതുതായി അനുവദിച്ച വാധ്‌വൻ തുറമുഖം) ചരക്ക് വാഹനങ്ങൾക്ക് തടസമില്ലാത്ത സമ്പർക്കസൗകര്യം നൽകും.
ഇടനാഴി രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും (ഉദാ. മെഹ്‌റാൻഗഢ് കോട്ട, ദിൽവാര ക്ഷേത്രം മുതലായവ) ഗുജറാത്തിലേക്കും (ഉദാഹരണത്തിന്, റാണി കാ വാവ്, അംബാജി ക്ഷേത്രം മുതലായവ) സമ്പർക്കസൗകര്യമൊരുക്കും. ഇത് ഥരാദിനും അഹമ്മദാബാദിനും ഇടയിലുള്ള ദൂരം 20% കുറയ്ക്കുകയും യാത്രാ സമയം 60% കുറയ്ക്കുകയും അതുവഴി ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.
4. നാലുവരി അയോദ്ധ്യ റിംഗ് റോഡ്:
ഹൈബ്രിഡ് ആന്വിറ്റി മാതൃകയിലാണ് (എച്ച്.എ.എം) മൊത്തം മൂലധചെലവ് 3,935കോടി രൂപയുള്ള 68-കിലോമീറ്റര്‍ നാലുവരി ആക്‌സസ്-നിയന്ത്രിത അയോദ്ധ്യ റിംഗ് റോഡ് വികസിപ്പിക്കുക. ഈ റിംഗ്‌റോഡ് എന്‍.എച്ച് 27 (കിഴക്കുപടിഞ്ഞാറന്‍ ഇടനാഴി), എന്‍.എച്ച് 227 എ, എന്‍.എച്ച് 227ബി, എന്‍.എച്ച് 330, എന്‍.എച്ച് 330എ, എന്‍.എച്ച് 135എ എന്നീ നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ തിരക്ക് കറുയ്ക്കുകയും അതിലൂടെ രാമക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് അതിവേഗ സഞ്ചാരം സാദ്ധ്യമാക്കുകയും ചെയ്യും.
ലഖ്നൗ അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യ വിമാനത്താവളം, നഗരത്തിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന ദേശീയ അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് റിംഗ് റോഡ് തടസമില്ലാത്ത ബന്ധിപ്പിക്കല്‍ ലഭ്യമാക്കും.
5. റായ്പൂര്‍-റാഞ്ചി ദേശീയപാത അതിവേഗ ഇടനാഴിയിലെ പഥല്‍ഗാവിനും ഗുംലയ്ക്കും ഇടയിലുള്ള നാലുവരി ഭാഗം:
റായ്പൂര്‍ - റാഞ്ചി ഇടനാഴിയിലെ 137-കി.മി നാല് ലെയ്ന്‍ ആക്‌സസ് നിയന്ത്രിത പാതല്‍ഗാവ് - ഗുംല വിഭാഗം ഹൈബ്രിഡ് ആന്വിറ്റി മാതൃകയി (എച്ച്.എ.എം) വികസിപ്പിക്കും. ഈ ഇടനാഴി മുഴുവനും പൂര്‍ത്തിയാക്കാന്‍ 4,473 കോടിരൂപയാണ് മൂലധനചെലവ്. ഇത് ഗുംല, ലോഹര്‍ദാഗ, റായ്ഗഡ്, കോര്‍ബ, ധന്‍ബാദ് എന്നിവിടങ്ങളിലെ ഖനന മേഖലകളും റായ്പൂര്‍, ദുര്‍ഗ്, കോര്‍ബ, ബിലാസ്പൂര്‍, ബൊക്കാറോ, ധന്‍ബാദ് എന്നിവിടങ്ങളിലെ വ്യാവസായിക, ഉല്‍പ്പാദന മേഖലകളും തമ്മിലുള്ള ബന്ധം വർധിപ്പിക്കും.
ദേശീയ പാത-43-ന്റെ പാതല്‍ഗാവ്-കുങ്കുന്‍-ഛത്തീസ്ഗഡ്/ജാര്‍ഖണ്ഡ് ബോര്‍ഡര്‍-ഗുംല-ഭാര്‍ദ ഭാഗത്തിന്റെ 4-വരി, തുറുവ അമാ ഗ്രാമത്തിന് സമീപം ദേശീയ പാത-130എ യുടെ അവസാന പോയിന്റില്‍ നിന്ന് ആരംഭിച്ച് റായ്പൂര്‍-ധന്‍ബാദ് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഭദ്ര ഗ്രാമത്തിന് സമീപമുള്ള പല്‍മ-ഗുംല റോഡില്‍ ചൈനേജ് 82 - 150-ല്‍ അവസാനിക്കും.
6. ആറുവരി കാണ്‍പൂര്‍ റിംഗ് റോഡ്:
കാണ്‍പൂര്‍ റിംഗ് റോഡിന്റെ ആക്‌സസ്-നിയന്ത്രിത 47-കിലോമീറ്റര്‍ ആറുവരി വിഭാഗം മൊത്തം 3,298 കോടിരൂപയുടെ മൂലധന ചെലവില്‍ എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ് (സംഭരണം), കണ്‍സ്ട്രക്ഷന്‍ (നിര്‍മ്മാണം) മാതൃകയില്‍ (ഇ.പി.സി) വികസിപ്പിക്കും. കാണ്‍പൂരിന് ചുറ്റുമുള്ള ആറുവരി ദേശീയപാത വളയം ഈ ഭാഗം പൂര്‍ത്തിയാക്കും. എന്‍.എച്ച് 19 ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍, എന്‍.എച്ച് 27 കിഴക്കുപടിഞ്ഞാറന്‍ ഇടനാഴി, എന്‍.എച്ച് 34 എന്നീ പ്രധാനപ്പെട്ട ദേശീയപാതകളിലേയും, വരാനിരിക്കുന്ന ലഖ്നൗ - കാണ്‍പൂര്‍ അതിവേഗ പാത, ഗംഗ അതിവേഗ പാത എന്നിവിടങ്ങളിലെ ദീര്‍ഘദൂര ഗതാഗതത്തെ നഗരത്തിലേക്കുള്ള ട്രാഫിക്കില്‍ നിന്ന് വേര്‍തിരിക്കുന്നതിന് റിംഗ് റോഡ് സഹായിക്കും. അതുവഴി ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ചരക്ക് യാത്രയുടെ ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. ആറുവരി ഗ്രീന്‍ഫീല്‍ഡ് കാണ്‍പൂര്‍ റിംഗ് റോഡ് ഡിസൈന്‍ ചെയിനേജ് (സി.എച്ച്) 23-325 മുതല്‍ ഡിസൈന്‍ സി.എച്ച് 68-650 (നീളം = 46.775 കി.മീ)വരെ യായിരിക്കും വിമാനത്താവള ബന്ധിത റോഡിനൊപ്പം (നീളം = 1.45 കി.മീ).
7. നാലുവരി വടക്കന്‍ ഗുവാഹത്തി ബൈപാസും നിലവിലുള്ള ഗുവാഹത്തി ബൈപാസിന്റെ വീതി കൂട്ടലും/മെച്ചപ്പെടുത്തലും:
മൊത്തം മൂലധന ചെലവ് 5,729 കോടി രൂപ വരുന്ന 121-കിലോമീറ്റര്‍ ഗുവാഹത്തി റിംഗ് റോഡ് ബില്‍ഡ് ഓപ്പറേറ്റ് ടോള്‍ (ബി.ഒ.ടി) മാതൃകയില്‍ വികസിപ്പിക്കും. . നാലുവരി ആക്‌സസ്-നിയന്ത്രിത വടക്കന്‍ ഗുവാഹത്തി ബൈപാസ് (56 കി.മീ), എന്‍.എച്ച് 27ല്‍ നിലവിലുള്ള നാലുവരി ബൈപാസ് ആറ് ലെയ്‌നുകളാക്കി വീതികൂട്ടുക (8 കി.മീ.), എന്‍.എച്ച് 27ല്‍ നിലവിലുള്ള ബൈപാസ് മെച്ചപ്പെടുത്തുക (58 കിലോമീറ്റര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ ഭാഗമായി ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ഒരു വലിയ പാലവും നിര്‍മ്മിക്കും. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള പ്രവേശന കവാടമായ ദേശീയ പാത 27-യിലൂടെ (കിഴക്ക് പടിഞ്ഞാറന്‍ ഇടനാഴി) യുള്ള ദീര്‍ഘദൂര ഗതാഗതത്തിന് ഗുവാഹത്തി റിംഗ് റോഡ് തടസ്സമില്ലാത്ത ബന്ധിപ്പിക്കല്‍ നല്‍കും. മേഖലയിലെ പ്രധാന നഗരങ്ങള്‍/പട്ടണങ്ങളായ സിലിഗുരി, സില്‍ച്ചാര്‍, ഷില്ലോങ്, ജോര്‍ഹട്ട്, തേസ്പൂര്‍, ജോഗിഗോഫ, ബാര്‍പേട്ട എന്നീവയെ ബന്ധിപ്പിച്ചുകൊണ്ട്, ഗുവാഹത്തിക്ക് ചുറ്റുമുള്ള പ്രധാന ദേശീയ പാതകളിലെ തിരക്ക് റിങ്് റോഡ് ലഘൂകരിക്കും.
8. പൂനെയ്ക്കു സമീപം നാസിക് ഫാട്ട - ഖേദ് എട്ടു വരി എലവേറ്റഡ് ഇടനാഴി:
നാസിക് ഫാട്ട മുതല്‍ പൂനെയ്ക്ക് സമീപം ഖേഡ് വരെ, 30 കിലോമീറ്റര്‍ 8 വരി എലിവേറ്റഡ് ദേശീയ അതിവേഗ ഇടനാഴി, ബിഒടി (നിര്‍മിച്ചു പ്രവര്‍ത്തിപ്പിച്ചു കൈമാറുക) പ്രകാരം മൊത്തം 7,827 കോടി മൂലധനച്ചെലവില്‍ വികസിപ്പിക്കും. പൂനെയ്ക്കും നാസിക്കിനും ഇടയിലുള്ള എന്‍എച്ച്-60-ലെ ചകന്‍, ഭോസാരി തുടങ്ങിയ വ്യാവസായിക കേന്ദ്രങ്ങളില്‍ നിന്നുള്ള ഗതാഗതത്തിന് തടസ്സമില്ലാത്ത അതിവേഗ സൗകര്യം എലിവേറ്റഡ് ഇടനാഴി നല്‍കും. മാത്രമല്ല, പിംപ്രിക്കും ചിഞ്ച്വാഡിന് ചുറ്റുമുള്ള ഗുരുതരമായ ഗതാഗതക്കുരുക്ക് തിരക്ക് ലഘൂകരിക്കുകയും ചെയ്യും. മഹാരാഷ്ട്ര സംസ്ഥാനത്തെ ചഒ60 ന്റെ ഭാഗത്തെ കടല്‍പ്പാലത്തിലെ ഒന്നാം നിര എട്ട് വരി എലിവേറ്റഡ് മേല്‍പ്പാത, നാസിക് ഫാറ്റയുടെ ഇരുവശങ്ങളിലും ഖേഡിലേക്കുള്ള 2 വരി സര്‍വീസ് റോഡും ഉള്‍പ്പെടെ 4/6 വരിയായി നവീകരിക്കും.