രാജ്യത്ത് 30256 പുതിയ കൊവിഡ് രോഗികൾ; പ്രതിവാര കേസുകൾ 15 ശതമാനം കുറഞ്ഞു
3,18,181 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് പ്രതിവാര കേസുകൾ 15 ശതമാനം കുറഞ്ഞു എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
ദില്ലി: രാജ്യത്ത് ഇന്നലെ 30256 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ 295 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,18,181 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് പ്രതിവാര കേസുകൾ 15 ശതമാനം കുറഞ്ഞു എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആകെ കൊവിഡ് മരണം 4,45,133 ആയി. 3,27,15,105 പേർ രോഗമുക്തി നേടി. 33,478,419 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. അതിനിടെ, കൊവിഷീൽഡും കൊവാക്സിനും അംഗീകരിക്കില്ലെന്ന് യുകെ വ്യക്തമാക്കി. രണ്ടു ഡോസും സ്വീകരിച്ചവർക്കും യുകെയിൽ ക്വാറൻറീൻ നിർബന്ധമാക്കിയിരിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona