രണ്ട് ആൺകുട്ടികൾ, രണ്ട് പെൺകുട്ടികൾ, 21കാരിക്ക് ആശുപത്രിയിൽ സുഖപ്രസവം, ജന്മം നൽകിയത് നാല് കുട്ടികൾക്ക്
ശ്വാസതടസം അനുഭവപ്പെട്ട കുട്ടികൾ ചികിത്സയിലാണ്. ദൗസയിൽ താമസിക്കുന്ന 21കാരിയാ സന്റോഷ് പ്രജാപതിയെ കഴിഞ്ഞ നാലിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജയ്പൂർ: 21-കാരി പെൺകുട്ടിക്ക് ഒറ്റ പ്രസവത്തിൽ നാല് കൂട്ടികൾ. രാജസ്ഥാനിലെ ജയ്പൂരിൽ സ്വകാര്യ ആശുപത്രിയലാണ് സംഭവം. ശ്വാസതടസം അനുഭവപ്പെട്ട കുട്ടികൾ ചികിത്സയിലാണ്. ദൗസയിൽ താമസിക്കുന്ന 21കാരിയാ സന്റോഷ് പ്രജാപതിയെ കഴിഞ്ഞ നാലിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെയോടെ യുവതി സുഖപ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകി. നാലിൽ രണ്ട് ആൺകുട്ടികളും മറ്റുപേര്‍ രണ്ട് പെൺകുട്ടികളുമാണെന്ന് ആശുപത്രി സൂപ്രണ്ട് ആശാ വർമ പറഞ്ഞു. കുട്ടികൾക്ക് ഭാരം കുറവായതിനാൽ പ്രത്യേക മെഡിക്കൽ നിരീക്ഷണത്തിലാണ്. നാല് കുട്ടികളിൽ രണ്ട് പേർക്ക് ഒരു കിലോ വീതവും ഒരാൾക്ക് 700 ഗ്രാമും മറ്റൊന്നിന് 930 ഗ്രാമുമാണ് തൂക്കം. പ്രസവ ശേഷം അമ്മ ഇപ്പോൾ ആരോഗ്യവതിയാണ്. കുട്ടികൾക്ക് ശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഗർഭാവസ്ഥയിൽ വിളർച്ചയുണ്ടായെന്ന് യുവതി പറഞ്ഞിരുന്നുവെന്നും സുപ്രണ്ട് വ്യക്തമാക്കി.
നാലു കുട്ടികളും നിലവിൽ എൻഐസിയു യൂണിറ്റിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഓക്സിജൻ സപ്പോർട്ടിലാണ്. പ്രസവം അകാലമായതിനാൽ കുട്ടികളുടെ ഭാരം കുറവാണെന്നും എൻഐസിയു ചുമതലയുള്ള ശിശുരോഗവിദഗ്ധൻ വിഷ്ണു അഗർവാൾ പറഞ്ഞു. കുട്ടികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അധികം വൈകാതെ, സാധാരണ നിലയിലേക്ക് കുട്ടികൾ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം