Asianet News MalayalamAsianet News Malayalam

Thyroid Diet : തൈറോയ്ഡ് രോ​ഗികൾ കഴിക്കേണ്ട ആറ് സൂപ്പർ ഫുഡുകൾ

തൈറോയ്ഡ് നിയന്ത്രിക്കുന്നതിൽ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണെന്ന്  ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭവ്‌സർ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. 

Which Superfoods are Best For Thyroid Health
Author
Trivandrum, First Published Jun 2, 2022, 7:52 PM IST | Last Updated Jun 2, 2022, 8:10 PM IST

തൈറോയ്ഡ് (thyroid) അസന്തുലിതാവസ്ഥ ഒന്നുകിൽ ശരീരഭാരം കുറയ്ക്കുകയോ ശരീരഭാരം വർദ്ധിപ്പിക്കുകയോ ചെയ്യും. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങൾ തൈറോയ്ഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുന്നു. ഉപാപചയ പ്രക്രിയകളുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥികളിൽ ഒന്നാണ് തൈറോയ്ഡ്. ഇത് നമ്മുടെ കഴുത്തിലെ ഒരു ഗ്രന്ഥിയാണ്.

ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ നിയന്ത്രിക്കുന്നതിനാൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. തിരക്കേറിയ ജീവിതരീതിയും തൈറോയ്ഡ് ഹോർമോണിലെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകാം. തെെറോയ്ജ് രോ​ഗികൾ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.

Read more  തൈറോയ്ഡ് പ്രശ്നമുണ്ടോ? എങ്കില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

തൈറോയ്ഡ് നിയന്ത്രിക്കുന്നതിൽ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണെന്ന് ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭവ്‌സർ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. തെെറോയ്ഡ് രോ​ഗികൾ കഴിക്കേണ്ട ആറ് സൂപ്പർ ഫുഡുകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

നെല്ലിക്ക (Amla) ആരോഗ്യത്തിന് മികച്ചതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യകരമായി നിലനിർത്താനും ഇത് സഹായിക്കും. ഓറഞ്ചിനെക്കാൾ കൂടുതൽ വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.

 

Which Superfoods are Best For Thyroid Health

 

രണ്ട്...

മുഴുവനായോ എണ്ണയുടെ രൂപത്തിലോ കഴിച്ചാലും തൈറോയ്ഡ് രോഗികൾക്ക് ഏറ്റവും നല്ല ഭക്ഷണമാണ് തേങ്ങ (Coconut).  ഫാറ്റി ആസിഡുകളും (എംസിഎഫ്എ) മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളും (എംസിടി) ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇതിന്റെ പതിവ് ഉപഭോഗം കാലക്രമേണ ഉപാപചയപ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.

Read more  സ്ത്രീകളിൽ തൈറോയ്ഡ് ചികിത്സിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ; ഡോക്ടർ പറയുന്നു

മൂന്ന്...

മത്തങ്ങ വിത്തിൽ (pumpkin seeds) ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ കാണപ്പെടുന്ന മറ്റ് വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാനും അവ സഹായിക്കുന്നു. ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിലും നിയന്ത്രണത്തിലും സിങ്ക് സഹായിക്കുന്നു.

നാല്...

പ്രധാന തൈറോയ്ഡ് ഹോർമോണായ തൈറോക്സിൻ ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അയോഡിൻറെ സമ്പന്നമായ ഉറവിടമാണ് മുട്ട (egg). പ്രോട്ടീൻ സമ്പന്നമായ മുട്ട ഭാരം നിയന്ത്രിക്കാനും മികച്ചൊരു ഭക്ഷണമാണ്.

 

Which Superfoods are Best For Thyroid Health

 

അഞ്ച്...

തൈറോയിഡിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ സഹായിക്കുന്ന മിക്കവാറും എല്ലാ പ്രധാന പോഷകങ്ങളും ചിയ വിത്തിൽ (chia seeds) ഉൾപ്പെടുന്നു. ശരീരത്തിലെ വീക്കം തടയാൻ സഹായിക്കുന്ന ഒമേഗ -3 കൊഴുപ്പുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

Read more  എപ്പോഴും ക്ഷീണം, ഭാരം കൂടുക, ശരീരവേദന; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക

ആറ്...

തെെറോയ്ഡ് രോ​ഗികൾക്ക് ഏറ്റവും മികച്ചൊരു ഭക്ഷണമാണ് നട്സ് (nuts). തൈറോയ്ഡ് ഗ്രന്ഥിയിലെ ആന്റിഓക്‌സിഡന്റ് പ്രതിരോധത്തിന് കാരണമാകുമെന്ന് അറിയപ്പെടുന്ന സെലിനിയത്തിന്റെ മികച്ച ഉറവിടമാണിത്.

Latest Videos
Follow Us:
Download App:
  • android
  • ios