Cricket

മിന്നിയിട്ടും ഇടമില്ല

ദുലീപ് ട്രോഫി ടൂര്‍ണമെന്‍റ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ സെലക്ഷന്‍ ട്രയല്‍സ് ആകുമെന്നായിരുന്നു കരുതിയിരുന്നത്.

Image credits: Getty

വെറും വാക്കോ

എന്നാല്‍ ദുലീപ് ട്രോഫിയില്‍ മിന്നിയിട്ടും ഇന്ത്യൻ ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കാത്ത ചില താരങ്ങളുണ്ട്.

 

Image credits: Twitter

ശ്രേയസ് അയ്യര്‍

ഇന്ത്യ ഡിക്കായി ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയ ശ്രേയസ് അയ്യര്‍ രണ്ടാം ഇന്നിംഗ്സില്‍ 44 പന്തില്‍ 54 റണ്‍സടിച്ചെങ്കിലും ടീമിലെത്തിയില്ല.

 

Image credits: Getty

ദേവ്ദത്ത് പടിക്കല്‍

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിച്ചെങ്കിലും ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയ പടിക്കൽ രണ്ടാം ഇന്നിംഗ്സില്‍ 56 റണ്‍സ് അടിച്ചെങ്കിലും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായി.

Image credits: Getty

മുഷീര്‍ ഖാന്‍

ദുലീപ് ട്രോഫിയില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ബിക്കായി 181 റണ്‍സടിച്ചിട്ടും യുവതാരം മുഷീര്‍ ഖാനും ടെസ്റ്റ് ടീമില്‍ ഇടം നേടാനായില്ല.

Image credits: Getty

നവദീപ് സെയ്നി

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ നവദീപ് സെയ്നിയും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയില്ല. ആദ്യ ഇന്നിംഗ്സില്‍ 56 റണ്‍സും മത്സരത്തിലാകെ അഞ്ച് വിക്കറ്റും സെയ്നി വീഴ്ത്തിയിരുന്നു.

 

Image credits: Getty

ഹര്‍ഷിത് റാണ

ഇന്ത്യ ഡിക്കായി ആദ്യ ഇന്നിംഗ്സില്‍ 33 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണക്കും ടെസ്റ്റ് ടീമിലെത്താനായില്ല.

 

Image credits: Twitter

മാനവ് സുതാര്‍

ഒരു ഇന്നിംഗ്സിലെ 7 വിക്കറ്റ് അടക്കം ആകെ എട്ട് വിക്കറ്റുകള്‍ എറിഞ്ഞിട്ടിട്ടും ഇടം കൈയന്‍ സ്പിന്നര്‍ മാനവ് സുതാറാണ് ടീമിലിടം കിട്ടാതിരുന്ന മറ്റൊരു നിര്‍ഭാഗ്യവാൻ.

Image credits: Twitter
Find Next One