Asianet News MalayalamAsianet News Malayalam

കല്യാൺ സിൽക്‌സ് യൂത്ത് ഫാസ്റ്റ് ഫാഷൻ ബ്രാൻഡ് ഫാസ്‌യോ ആലപ്പുഴയിൽ ആരംഭിച്ചു

പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടി 149 രൂപ മുതൽ 999 രൂപ വരെയുള്ള വാല്യൂ ഫാഷൻ ട്രെൻഡ് സെറ്റർ വസ്ത്രങ്ങളുടെ വലിയ കളക്ഷനുമായാണ് ഫാസ്‌യോ ആലപ്പുഴയിൽ എത്തിയിരിക്കുന്നത്

Kalyan Silks youth fashion brand opens new showroom at Alappuzha
Author
First Published Sep 9, 2024, 12:29 PM IST | Last Updated Sep 9, 2024, 12:28 PM IST

വസ്ത്ര വ്യാപാര രംഗത്ത് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കല്യാൺ സിൽക്സിന്റെ യൂത്ത് ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസ്‌യോയുടെ ഷോറൂം ആലപ്പുഴ ഹോസ്പിറ്റൽ ജംഗ്ഷനിൽ രാമവർമ്മ ക്ലബിന് എതിർവശത്ത് പ്രവർത്തനമാരംഭിച്ചു. അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം, കല്യാൺ സിൽക്‌സ് ഗ്രൂപ്പ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു.

പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടി 149 രൂപ മുതൽ 999 രൂപ വരെയുള്ള വാല്യൂ ഫാഷൻ ട്രെൻഡ് സെറ്റർ വസ്ത്രങ്ങളുടെ വലിയ കളക്ഷനുമായാണ് ഫാസ്‌യോ ആലപ്പുഴയിൽ എത്തിയിരിക്കുന്നത്. ആഗോള നിലവാരമുള്ള ഷോറൂമുകൾ സൗഹൃദപരവും സൗകര്യപ്രദവുമായ ഷോപ്പിംഗ്  അന്തരീക്ഷം ഉറപ്പുവരുത്തുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. തൃശ്ശൂർ, കോട്ടയം, തൃപ്പൂണിത്തുറ, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ ഫാസ്‌യോ ആരംഭിച്ച ഷോറൂമുകൾ ഇതിനോടകം തന്നെ യുവാക്കളുടെ പ്രിയപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷൻ ആയി മാറിയിട്ടുണ്ട്.

ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഫാഷൻ വസ്ത്രങ്ങൾ താങ്ങാനാവുന്ന വിലനിലവാരത്തിൽ നൽകുക, ഇതിൽ പുതുമയും ഗുണനിലവാരവും സംയോജിപ്പിക്കുക, സീസണുകൾ പരിഗണിക്കാതെ ഏത് സമയത്തും ഉൽപ്പന്ന ശ്രേണിയിൽ പുതുമ നിലനിർത്തുക, ഏറ്റവും കുറഞ്ഞ ഇടവേളകളിൽ പുതിയ വസ്ത്ര ശ്രേണി എത്തിക്കുക എന്നിവയാണ് ഫാസ്‌യോ മുന്നോട്ടു വയ്ക്കുന്ന ബിസിനസ് തത്വം. ഉപഭോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമായ നിരവധി സാങ്കേതിക സംവിധാനങ്ങൾ മറ്റു ഫാസ്റ്റ് ഫാഷൻ ബ്രാൻഡുകളിൽ നിന്ന് ഫാസ്‌യോ ഷോറൂമുകളെ വേറിട്ട് നിർത്തുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെയായി വസ്ത്രവ്യാപാര രംഗത്ത് കല്യാൺ സിൽക്‌സ് ജനങ്ങൾക്കിടയിൽ നേടിയെടുത്തവിശ്വാസം ഫാസ്‌യോ കൂടുതൽ ദൃഢമാക്കും. ഗ്രൂപ്പ് ചെയർമാൻ ടി.എസ് പട്ടാഭിരാമൻ പറഞ്ഞു.

ഉദ്‌ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം കല്യാൺ സിൽക്‌സ് - ഫാസ്‌യോ ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, ആലപ്പുഴ എം.എൽ.എ പി.പി.ചിത്തരഞ്ജൻ, മുൻസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ,വാർഡ് കൗൺസിലർ എ.എസ്.കവിത,  പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.പ്രേം, മുൻ എം.എൽ.എ എ.എ.ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios