വൈറൽ ഹെപ്പറ്റൈറ്റിസ് ; ഈ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക

പനി, ക്ഷീണം, വിശപ്പില്ലായ്മ, ഛർദ്ദി, വയറുവേദന, ഇളം നിറത്തിലുള്ള മലം, സന്ധി വേദന, മഞ്ഞപ്പിത്തം എന്നിവ അക്യൂട്ട് ഹെപ്പറ്റൈറ്റിസിൻ്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാം. 

what is viral hepatitis symptoms and causes

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാൾ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. ചാലിയാർ പഞ്ചായത്തിലെ 41 വയസ്സുള്ള പുരുഷനാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് വെള്ളിയാഴ്ച രാവിലെ മരിച്ചത്. 

എന്താണ് വൈറൽ ഹെപ്പറ്റൈറ്റിസ്?

ശരീരത്തിലെ കരൾ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് (viral hepatitis). ഹെപ്പറ്റൈറ്റിസ് എന്നാൽ കരളിൻ്റെ വീക്കം എന്നാണ് അർത്ഥമാക്കുന്നത്. പോഷകങ്ങൾ പ്രോസസ്സ് ചെയ്യുകയും രക്തം ഫിൽട്ടർ ചെയ്യുകയും അണുബാധകൾക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു സുപ്രധാന അവയവമാണ് കരൾ. 

കരൾ വീക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമ്പോൾ, അതിൻ്റെ പ്രവർത്തനത്തെ ബാധിക്കാം. അമിതമായ മദ്യപാനം, ചില മരുന്നുകൾ, ചില രോഗാവസ്ഥകൾ എന്നിവ ഹെപ്പറ്റൈറ്റിസിന് കാരണമാകാം. എന്നിരുന്നാലും, ഹെപ്പറ്റൈറ്റിസ് പലപ്പോഴും വൈറസ് മൂലമാണ് ഉണ്ടാകുന്നത്.  

ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ഏറ്റവും സാധാരണമായ തരം. പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറുവേദന, ഇളം നിറത്തിലുള്ള മലം, സന്ധി വേദന, മഞ്ഞപ്പിത്തം എന്നിവ അക്യൂട്ട് ഹെപ്പറ്റൈറ്റിസിൻ്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാം. 

വൈറൽ ഹെപ്പറ്റൈറ്റിസിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗങ്ങൾ പ്രധാനമായും പകരുന്നത്.  

രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും രോഗബാധിതയായ അമ്മയിൽ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാവുന്നതാണ്.  യുഎസിൽ 2021ൽ ഏകദേശം 11,500 പേരെ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചിരുന്നതായി Centers for Disease Control and Prevention വ്യക്തമാക്കുന്നു. യുഎസിൽ 2021-ൽ ഏകദേശം 69,800 ഹെപ്പറ്റൈറ്റിസ് സി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതായി വ്യക്തമാക്കുന്നു.

ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങൾക്ക് ഫലപ്രദമായ ആന്റി വൈറൽ ചികിത്സ ലഭ്യമാണ്. ചികിത്സ കൃത്യസമയത്ത് സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാനും സാധിക്കും.

എന്താണ് ലൂപ്പസ് രോ​ഗം? ലക്ഷണങ്ങൾ എന്തൊക്കെ?

 

Latest Videos
Follow Us:
Download App:
  • android
  • ios