രക്തത്തിൽ ഈ ഹോർമോണിന്റെ അളവ് കൂടുതലുള്ളവർക്ക് കൊവിഡ് മരണസാധ്യത കൂടുതൽ; പഠനം പറയുന്നത്
' അസുഖ സമയത്ത് കോർട്ടിസോളിന്റെ അളവ് അമിതമാകുന്നത് അപകടകരമാണ്, ഇത് അണുബാധയ്ക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു' - ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഡയബറ്റീസ്, എൻഡോക്രൈനോളജി, മെറ്റബോളിസം വിഭാഗം മേധാവി വാൽജിത് ധില്ലോ പറഞ്ഞു.
രക്തത്തിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുതലുള്ള കൊവിഡ്-19 രോഗികള്‍ക്ക് പെട്ടെന്ന് ആരോഗ്യം വഷളാകാനും മരിക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 'ദ് ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
' ഉപാപചയത്തിലെ മാറ്റങ്ങൾ, ഹൃദയത്തിന്റെ പ്രവർത്തനം, രോഗപ്രതിരോധ ശേഷി എന്നിവ നമ്മുടെ ശരീരത്തെ നേരിടാൻ സഹായിക്കുന്നതിന് കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നു' - ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഡയബറ്റീസ്, എൻഡോക്രൈനോളജി, മെറ്റബോളിസം വിഭാഗം മേധാവി വാൽജിത് ധില്ലോ പറഞ്ഞു.
രോഗികളിൽ കോർട്ടിസോളിന്റെ അളവ് കുറയുന്നതും ജീവന് ഭീഷണിയാകുമെന്ന് പഠനത്തിൽ പറയുന്നു. അസുഖ സമയത്ത് കോർട്ടിസോളിന്റെ അളവ് അമിതമാകുന്നത് അപകടകരമാണ്, ഇത് അണുബാധയ്ക്കുള്ള സാധ്യതയും വർധിപ്പിക്കുന്നുവെന്ന് പ്രൊ.ധില്ലോ പറഞ്ഞു.
535 രോഗികളെ നീരിക്ഷിച്ചപ്പോൾ 403 പേർക്ക് കൊവിഡ് -19 ഉണ്ടെന്ന് സ്ഥിരീകരിച്ചു, കൊവിഡ് -19 ഉള്ള രോഗികളിൽ കോർട്ടിസോളിന്റെ അളവ് ഇല്ലാത്തവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു.
കൊവിഡ് -19 രോഗികളിൽ, അടിസ്ഥാന കോർട്ടിസോൾ അളവ് 744 അല്ലെങ്കിൽ അതിൽ കുറവുള്ളവർ രക്ഷപ്പെട്ടുവെന്നാണ്. 744 ൽ കൂടുതലുള്ള രോഗികളുടെ അതിജീവനം വെറും 15 ദിവസമാണെന്ന് പഠനത്തിൽ പറയുന്നു.