Asianet News MalayalamAsianet News Malayalam

അമിതമായി കാപ്പി കുടിക്കുന്ന ആളാണോ നിങ്ങൾ? സൂക്ഷിക്കുക

കാപ്പി അമിതമായി കുടിക്കുന്നത് മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ചൂണ്ടിക്കാട്ടുന്നു.

symptoms of coffee addiction
Author
First Published Jun 25, 2024, 3:59 PM IST

രാവിലെ എഴുന്നേറ്റാൽ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് നമ്മളിൽ അധികം പേരും. ചായയെക്കാൾ അധികം ആളുകൾക്കും ഇഷ്ടം കാപ്പി തന്നെയാണ്. കോഫി കുടിക്കുന്നത് കൂടുതൽ ഊർജം നൽകുന്നതിനും സഹായിക്കുന്നു. എന്നാൽ, കാപ്പി അമിതമായി കുടിക്കുന്നത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം.

കാപ്പിയ്ക്ക് അഡിക്റ്റ് ആയവരെയാണ് കഫീനിസം എന്ന് പറയുന്നു. ഇത് നാഡീവ്യൂഹത്തെ പല തരത്തിൽ ബാധിക്കുകയും ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കാപ്പി അമിതമായി കുടിക്കുന്നത് മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ചൂണ്ടിക്കാട്ടുന്നു.

നിങ്ങൾ അമിത അളവിൽ കാപ്പി കഴിക്കുന്നു എന്നതിന്റെ ചില ലക്ഷണങ്ങൾ

എപ്പോഴും വിയർപ്പ് ഉണ്ടാകുക.
അസ്വസ്ഥതയും ഉത്കണ്ഠയും അനുഭവപ്പെടുക.
കാപ്പി കിട്ടാതെ വരുമ്പോൾ ദേഷ്യം തോന്നു‌ക.
തലവേദന.

കാപ്പി അമിത അളവിൽ കഴിച്ചാൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

ഹൃദ്രോഗം

ഒരു ദിവസം രണ്ട് കപ്പിലധികം കാപ്പി കുടിക്കുന്നത്  രക്താതിമർദ്ദമുള്ളവരിൽ ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുന്നുതായി 
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. കഫീൻ ശരീരത്തിലെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും ഇടയാക്കുന്നതായി ​ഗവേഷകർ പറയുന്നു.

ഉയർന്ന രക്തസമ്മർദ്ദം

അമിതമായ കഫീൻ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സൂചിപ്പിക്കുന്നു.

നെഞ്ചെരിച്ചിൽ

കാപ്പിക്ക് ഉയർന്ന അളവിൽ കഴിക്കുന്നത് അസിഡിറ്റിയ്ക്ക് ഇടയാക്കും. ആസിഡ് റിഫ്ലക്സ് ഒഴിവാക്കാൻ കാപ്പി ഉപഭോഗം കുറയ്ക്കുക.

ഉറക്കക്കുറവ്

കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നതായി ജേണൽ ഓഫ് ക്ലിനിക്കൽ സ്ലീപ്പ് മെഡിസിൻ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധശേഷി കൂട്ടുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം ഒൻപത് ജ്യൂസുകൾ

 

Latest Videos
Follow Us:
Download App:
  • android
  • ios