കൊവിഡ് വാക്‌സിന്‍ ഒരു ഡോസ് മാത്രമെടുത്തവര്‍ ശ്രദ്ധിക്കുക; പഠനം പറയുന്നു...

യുകെ വൈറസ്, സൗത്ത് ആഫ്രിക്ക വൈറസ് എന്നിങ്ങനെ അറിയപ്പെടുന്ന പുതിയ കൊവിഡ് വൈറസുകളെ വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. എന്നാല്‍ ബ്രസീല്‍ വൈറസ്, അതുപോലെ ഇന്ത്യയില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള രണ്ട് തവണയും മൂന്ന് തവണയും മാറ്റത്തിന് വിധേയമായിട്ടുള്ള വൈറസുകള്‍ എന്നിവയുടെ കാര്യത്തിലും അവസ്ഥ സമാനമായിരിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്

study says that single dose of covid vaccine is effective against variants in previously infected

കൊവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വാക്‌സിനേഷനെന്ന് നമുക്കറിയാം. എന്നാല്‍ ഇത് കൃത്യമായി രണ്ട് ഡോസും എടുക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുകയാണ് പുതുതായി പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ട്. 

'സയന്‍സ്' എന്ന പ്രസിദ്ധീകരണത്തിലാണ് യുകെയില്‍ നിന്നുള്ള ഗവേഷണസംഘം നടത്തിയ പഠനത്തിന്റെ വിശദവിവരങ്ങള്‍ വന്നിട്ടുള്ളത്. കൊവിഡ് വാക്‌സിന്‍ (ഫൈസര്‍, ബയോഎന്‍ടെക്) ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്ക് നിലവില്‍ വ്യാപകമായി കാണുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളെ പ്രതിരോധിക്കാനുള്ള കഴിവ് കുറവായിരിക്കുമെന്നാണ് പഠനത്തിന്റെ പ്രധാനപ്പെട്ട നിരീക്ഷണം. 

നേരത്തേ കൊവിഡ് വന്നവരാണെങ്കില്‍ അവരില്‍ ഒരു ഡോസ് വാക്‌സിന്‍ കൊണ്ടും ജനിതകവ്യതിയാനം വന്ന വൈറസുകളെ ചെറുക്കാന്‍ കഴിഞ്ഞേക്കുമെന്നും എന്നാല്‍ മുമ്പ് രോഗബാധയുണ്ടാകാത്തവരെ സംബന്ധിച്ച് ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളെ ചെറുക്കാന്‍ കൃത്യമായും രണ്ട് ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്നും പഠനം വിശദീകരിക്കുന്നു. 

യുകെ വൈറസ്, സൗത്ത് ആഫ്രിക്ക വൈറസ് എന്നിങ്ങനെ അറിയപ്പെടുന്ന പുതിയ കൊവിഡ് വൈറസുകളെ വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. എന്നാല്‍ ബ്രസീല്‍ വൈറസ്, അതുപോലെ ഇന്ത്യയില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള രണ്ട് തവണയും മൂന്ന് തവണയും മാറ്റത്തിന് വിധേയമായിട്ടുള്ള വൈറസുകള്‍ എന്നിവയുടെ കാര്യത്തിലും അവസ്ഥ സമാനമായിരിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Also Read:- കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios