കൊവിഡ് 19; രണ്ടാമത്തെ വാക്സിനും അനുമതി നല്‍കി റഷ്യ

 കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വികസിപ്പിച്ച ആദ്യ കൊറോണ വാക്‌സിൻ സ്പുട്‌നിക് v യ്ക്ക് കഴിഞ്ഞ ആഗസ്റ്റിലാണ് റഷ്യ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വാക്‌സിനും കൂടി റഷ്യ അംഗീകാരം നൽകിയിരിക്കുന്നത്. 

Russia Approves Second Coronavirus Vaccine after Preliminary Trials Announces President Putin

കൊവിഡ് മഹാമാരിയെ തുരത്താനുള്ള പ്രതിരോധ വാക്സിനുകളുടെ പരീക്ഷണങ്ങൾ ലോകരാജ്യങ്ങളിൽ മുന്നേറുന്നതിനിടെ രണ്ടാമത്തെ വാക്‌സിനും റഷ്യ അനുമതി നല്‍കി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് രണ്ടാമത്തെ വാക്‌സിനും അംഗീകാരം നൽകിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

'എപിവാക്‌കൊറോണ' (EpiVacCorona) എന്ന പേരിലാണ് റഷ്യ രണ്ടാമത്തെ വാക്‌സിൻ തയ്യാറാക്കിയിരിക്കുന്നത്. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാക്‌സിന്‍ വികസിപ്പിച്ചത്. എപിവാക്‌കൊറോണ വാക്‌സിന്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി പരീക്ഷണം ആരംഭിക്കുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. 

സൈബീരിയയില്‍ നിന്നുള്ള 5000 പേരുള്‍പ്പെടെ 30,000 ആളുകളിലാവും വാക്‌സിന്‍ പരീക്ഷിക്കുക. ഒന്നും രണ്ടും വാക്സിൻ ഉൽ‌പാദനം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും പുടിൻ വ്യക്തമാക്കി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വികസിപ്പിച്ച ആദ്യ കൊറോണ വാക്‌സിൻ സ്പുട്‌നിക് v യ്ക്ക് കഴിഞ്ഞ ആഗസ്റ്റിലാണ് റഷ്യ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വാക്‌സിനും കൂടി റഷ്യ അംഗീകാരം നൽകിയിരിക്കുന്നത്. 

അടുത്ത വർഷം ആദ്യത്തോടെ കൊവിഡ് വാക്‌സിൻ ഇന്ത്യയ്ക്ക്​ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി


 

Latest Videos
Follow Us:
Download App:
  • android
  • ios